Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
വ്യക്തമായി കാണുന്നില്ലായിരുന്നു, പുള്ളി സൈഡ് തിരിഞ്ഞാണ് നിൽക്കുന്നത്… എവിടെയോ കണ്ടപോലെ…
“ആ കിടക്കുന്നവന് ജീവൻ ഉണ്ടോ നോക്കിയേ രാഘവേട്ടാ….ഒരു സോഡ വാങ്ങി അവൻ്റെ മുഖത്തോട്ട് ഒഴി..” SI കുറച്ച് തലമൂത്ത കോൺസ്റ്റബിളിനോടായി പറഞ്ഞു…
“ഡേയ് മറ്റ് രണ്ടിനെയും പിടിച്ചു ജീപ്പിലോട്ടിട്… ആരൊക്കെയാടാ ഇത് മൂന്നിനേം അടിച്ചു ഈ പരുവം ആക്കിയത്… അതും പറഞ്ഞു SI തിരിഞ്ഞപ്പോൾ എനിക്ക് ആശ്വാസം തരുന്ന കാഴ്ചയായിരുന്നു അത്.. കൊച്ചിയിൽ എൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാള് ആയിരുന്ന പീറ്ററിൻ്റെ മൂത്ത ജേഷ്ഠൻ ജോൺ ആയിരുന്നു.… അപ്പോളേക്കും ഒരാള് SI ക്ക് എന്നെ ചൂണ്ടി കാണിച്ചു കൊടുത്തിരുന്നു…
“മോനെ, അതാ അയാള് ഇങ്ങോട്ട് വരുന്നുണ്ട്, ഇനി എന്താ ചെയ്യാ…” ഉഷമ്മ എൻ്റെ കയ്യിൽ പിടിച്ചു കുലുക്കി ചോദിച്ചു..
“നിക്ക് വേണ്ടി എന്തിനാ ശ്രീ തല്ല് കൂടാൻ പോയേ….” മീരയുടെ ശബ്ദം ഇടറി…
“അപ്പോളേക്കും ജോൺ ചേട്ടൻ ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു, പുള്ളി എന്നെ കണ്ട അദ്ഭുതത്തോടെ …
“ഹരി… എടാ നീയോ….. നീ ഇവിടെ ആണോ ഇപ്പൊ….. പീറ്ററിനെയും പിള്ളേരെയും എങ്കിലും ഒന്ന് വിളിച്ചൂടെടാ…” എന്നെകണ്ട ആകാംക്ഷയിൽ പുള്ളി വന്ന കാര്യം മറന്നു, ജോൺ ഏട്ടനെ എന്നെ വലിയ കാര്യം ആയിരുന്നു, പീറ്ററിൻ്റെ അലമ്പ് കൂട്ടുകെട്ടുകൾ മാറി എൻ്റെയും സിദ്ധുവിൻ്റെയും അലൻ്റെയും കൂടെ കൂടിയാണ് അവൻ നേരെ ആയത് എന്നാണ് ജോൺ ചേട്ടനും ചേട്ടൻ്റെ ഭാര്യ മേരിചേച്ചിയും എപ്പോഴും പറയാറ്….
“ഏട്ടാ അതൊക്കെ നമുക്ക് വിശദമായി പിന്നെ സംസാരിക്കാം, പറയാൻ ആണേൽ കുറെ ഉണ്ട്… ഇപ്പൊ ഇത് എന്ത് ചെയ്യും, ആ കിടക്കുന്ന
💬 Comments
View all comments