Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
അയ്യപ്പൻ, ഇവളുടെ മരിച്ചു പോയ അച്ഛൻ്റെ ഒരു കൂട്ടുകാരൻ ആണെന്ന് പറയുന്നു, അയാൾക്ക് ഇവളെ കെട്ടണം എന്ന് പറഞ്ഞു ശല്യം ആണ്, കയ്യിൽ കേറി പിടിച്ചു… അപ്പൊ ഞാൻ ചെറുതായി…”
“ചെറുതായി അല്ലെ….., ആട്ടെ ഇവരൊക്കെ..” ഉഷയെയും മീരയെയും നോക്കി ജോൺ ചോദിച്ചു.
“ഇത് ഉഷമ്മ, അച്ഛൻ്റെ…” ഞാൻ ഒന്ന് നിന്നു
“ആ മനസ്സിലായി… അപ്പൊ ഈ കുട്ടി…”
“ഇത് ശ്രീയുടെ മുറപ്പെണ്ണാ….” ഉഷമ്മ ആണ് മറുപടി കൊടുത്തത്….
“ഓക്കേ…. ഇത് ഇനി ഇപ്പൊ നീ കാര്യം ആക്കണ്ട, ഇവൻ്റെ പേരിൽ പല കേസും ഉണ്ട് പോരാത്തതിന് കഴിഞ്ഞമാസം സഖാവ് R.K യെ വെട്ടിയ കേസിൽ ഇവനാണ് ഒന്നാം പ്രതി…. ഇവൻ ഒരു മാസം ആയി മുങ്ങിയതായിരുന്നു, മിനിഞ്ഞാന്ന് ഇവൻ ഇവിടെ പൊങ്ങി എന്ന ഇൻഫർമേഷൻ കിട്ടി തപ്പി വന്നതാ…. ഭരണത്തിൽ ആയോണ്ട് ഇവൻ ഇനി പുറത്ത് ഇറങ്ങുന്ന കാര്യം സംശയമാ, ഇനി ഇറങ്ങിയാൽ തന്നെ അന്ന് തീരും, കണ്ണൂർ ജയിലോട്ടാ കൊണ്ട് പോകുന്നത്….”
“സാറേ, അവന് ബോധം വന്നിട്ടുണ്ട്, തട്ടി ജീപ്പിൽ കയറ്റിയിട്ടുണ്ട്…” പിന്നിൽ വന്ന് കോൺസ്റ്റബിൾ ജോണിനോട് പറഞ്ഞു….
“ആ ശരി, നിങ്ങള് മൂന്ന് കോൺസ്റ്റബിൾമാർ ചേർന്ന് സാഹസികമായി പിടിച്ചു അങ്ങനെ എഴുതിയാൽ മതി… ഇത് നമുക്ക് വേണ്ടപ്പെട്ട പയ്യനാ, അതുകൊണ്ട് അങ്ങനെ മതി… കേട്ടോ രാഘവേട്ടാ, ഞാൻ ഇതാ വരുന്നു…”
“എടാ എങ്കിൽ ഞാൻ പോട്ടെ, നീ ഒരു കാര്യം ചെയ്യ് നാളെയോ മറ്റന്നാളോ വിളിച്ചിട്ട് ടൗണിലോട്ട് ഇറങ്ങ്….” പുള്ളി പോക്കറ്റിൽ നിന്ന് ഒരു പേപ്പർ എടുത്തു നമ്പർ എഴുതി തന്നു….
…………………………………………………………..
💬 Comments
View all comments