Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
ഞാൻ ഉഷമ്മയെയും മീരയെയും വണ്ടിയിൽ കയറ്റി, തറവാട്ടിലേക്ക് തിരിച്ചു…
“എന്നാലും ശ്രീ, നീ എന്ത് അടിയാ അവന്മാരെ അടിച്ചത്, അന്ന് അപ്പൊ എന്താ പറ്റിയത്…” ഉഷമ്മ ചോദിച്ചു..
“അന്ന് മുണ്ട് ഊരിപ്പോയില്ലേ, പോരാത്തതിന് ഞാൻ ഒന്നിനും തയ്യാറും അല്ലായിരുന്നല്ലോ….”
“ആ പൊലീസ് കാരനെ എങ്ങനാ പരിചയം, നീ കൊച്ചിയിൽ സ്റ്റേഷനിൽ കുറേ കേറിയിട്ടുണ്ടോ ?”
“ഏയ് അതേ എൻ്റെ കൂട്ടുകാരൻ്റെ ചേട്ടനാ… ഞങ്ങൾ 4 പേര് ആയിരുന്നു, ഞാൻ പുള്ളീടെ അനിയൻ പീറ്റർ പിന്നെ സിദ്ധുവും അലനും പ്രീഡിഗ്രിക്കും ഡിഗ്രിയും ഞങ്ങൾ ഒരുമിച്ചായിരുന്നു, അന്ന് മുതൽ ഉള്ള ബന്ധമാ…..”
“എന്തായാലും നന്നായി, ഇനി അവനെ കൊണ്ട് ഉള്ള ശല്യം ഉണ്ടാകില്ല…”
“അല്ല… ഉഷമ്മ എന്തിനാ ഇവൾ മുറപ്പെണ്ണ് ആണെന്നൊക്കെ പറയാൻ പോയേ…”
“എന്തേ നിനക്ക് ഇഷ്ടം ആയില്ലേ,...”
“എനിക്ക് എന്താ ഇഷ്ട്ടക്കുറവ്… മീരയ്ക്ക് ഇഷ്ടായിട്ടുണ്ടാകില്ല….”
“അതിന് ഞാൻ നുണ ഒന്നും പറഞ്ഞില്ലല്ലോ, അല്ലെ മീരമോളെ…”
മീര എന്തോ ആലോചിച്ചു ഇരിക്കുകയായിരുന്നു, ഞങ്ങൾ പറയുന്നത് ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല…
“എന്താ അമ്മായി പറഞ്ഞേ…” മീര ചോദിച്ചു.
“ഏയ് ഒന്നുമില്ല, വൈകാതെ നിന്നെ കെട്ടിച്ചു വിടണം എന്ന് പറയുവാരുന്നു… എപ്പോളും ശ്രീ ഉണ്ടാകില്ലല്ലോ അടികൂടാൻ…”
“എന്നെ ആർക്കും കെട്ടിച്ചു കൊടുക്കാൻ ഒന്നും പറ്റില്ല. നിക്ക് ഇഷ്ടല്ല. അമ്മായി ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ ?”
“ചാടാതെ പെണ്ണെ…” ഉഷമ്മ അവളെ കളിയാക്കി ചിരിച്ചു, ഞാനും കൂടെ കൂടി…
…………………………………………………………….........................
ഞങ്ങൾ തറവാട്ടിൽ എത്തുമ്പോൾ അവിടെ എല്ലാരും ഉമ്മറത്തുണ്ടായിരുന്നു… ഞങ്ങൾ അകത്തേക്ക് കയറിയ പാടെ അച്ഛമ്മ ഓടി വന്നു…. അവിടെ വിവരം എത്തിയിട്ടുണ്ട്….
“ൻ്റെ ഈശ്വരാ,
💬 Comments
View all comments