0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.4K

ആൽമരത്തിൻ്റെ അവിടെ പോയി അയാളെ കാത്തിരുന്നു, ഏതാണ്ട് 20 മിനിറ്റ് കഴിഞ്ഞു ‘ അല്ല ആരാണ് അയാള് ! ഞാനെന്തിനാണ് അയാള് പറയുന്നത് കേട്ട് ഈ കത്തിക്കുന്നത് ! ശ്ശേ ഇനി ഇപ്പൊ പോയാൽ യമിയെയും കാണാൻ പറ്റില്ലല്ലോ ? നാളെയും മറ്റന്നാളും ഒക്കെ മില്ലിൽ പോണം പിന്നെ ടൗണിലും….അവളെ ഇനി എന്ന് കാണാനാ…’ ഞാൻ അയാളെ മനസ്സിൽ പ്രാകുമ്പോൾ അയാള് എത്തി..

അയാള് ചുറ്റും ഒന്നും നോക്കി സംസാരിക്കാൻ തുടങ്ങി…

“എൻ്റെ പേര് വിഷ്ണുദത്തൻ നമ്പൂതിരിപ്പാട്, മോൻ്റെ അച്ഛൻ്റെ അച്ഛൻ എൻ്റെ സുഹൃത്തായിരുന്നു… മോൻ്റെ അച്ഛൻ എനിക്ക് മകനെ പോലെയും….”

“മോനോട് എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ ഉണ്ട്, അതാണ് നിൽക്കാൻ പറഞ്ഞത്, മോൻ്റെ മനസ്സിൽ കുറെ ചോദ്യങ്ങൾ ഇല്ലേ !”

അത് കേട്ട് ഞാൻ ഒന്ന് ഞെട്ടി, പിന്നെ ഒന്ന് പരുങ്ങി…

“അത്…ഞാൻ….”

“എൻ്റെ പ്രായം ആലോചിച്ചു മോൻ പറയാൻ മടിക്കുക ഒന്നും വേണ്ട… എനിക്ക് എല്ലാം അറിയാം… മോന് ഇറയിയുടെയും യമുനയുടെയും കഥ അറിയാമോ ?”

“ആ അച്ഛമ്മ പറഞ്ഞിട്ടുണ്ട്… രണ്ടുപേരും മരിച്ചതും പ്രേതത്തെ തളച്ചതും ഒക്കെ….”

“അവിടെയാണ്… മോനെ പ്രശ്നം യമുനയെ തളക്കാൻ ആ മാന്ത്രികൻ അതായത് എൻ്റെ മുതുമുത്തച്ഛനു കഴിഞ്ഞെങ്കിലും അവളുടെ ആത്മാവിനെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല…”

അവളെ അന്ന് ആ ഗുഹയിൽ തളച്ചു അത്രേ ഉള്ളൂ, പക്ഷേ ഇപ്പൊ അവൾ പുറത്ത് ഇറങ്ങിയിട്ടുണ്ട്, അന്ന് തളക്കുമ്പോൾ അവൾ പറഞ്ഞിരുന്നു തറവാട്ടിലെ ഒരു ആണിൻ്റെ കാൽ ആ ഗുഹയിൽ പതിഞ്ഞാൽ അവൾ തിരിച്ചു വരും എന്ന് ….

പക്ഷേ അവൾക്ക്

💬 Comments

View all comments