0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.9K

അവളും സിന്ധുവുമെല്ലാം വെറും പാവകൾ ആണെന്ന് അറിഞ്ഞപ്പോൾ അവരോട് oru താത്പര്യവും തോന്നുന്നില്ല, പിന്നെ ഞാനും പൂർണ്ണമായും എൻ്റെ നിയന്ത്രണത്തിൽ അല്ലായിരുന്നപോലെ…

ആ എന്തേലും ആകട്ടെ വരുന്നിടത്ത് വച്ച് കാണാം….

ഞാൻ പതിയ കണ്ണ് അടച്ചു….

……………………………………………………………

പിറ്റേന്ന് രാവിലെ വലിയച്ഛൻ ഇന്നും നാളെയും ഉച്ചവരെയെ മില്ലുള്ളൂ എന്നും അപ്പുറത്ത് ഗ്രാമത്തിലെന്തോ ഉത്സവം ആണെന്നും പറഞ്ഞു പുള്ളി അതുകൊണ്ട് 2 ദിവസത്തേക്ക് മില്ലിലേക്ക് വരുന്നില്ലെന്നും പറഞ്ഞു, ഉത്സവത്തിൻ്റെ കാര്യം ഉത്തമൻ ചേട്ടൻ പറഞ്ഞത് അപ്പോളാണ് ഞാനും ഓർത്തത്..

പക്ഷെ രാജൻ വല്യച്ഛൻ വരാത്തത് ഇന്നലത്തെ കാര്യങ്ങൾ പുള്ളി ആഗ്രഹിച്ചത് പോലെ നടക്കാത്തത് കൊണ്ടാണ് എന്ന് ഞാൻ ഊഹിച്ചു. എന്തായാലും കുളിച്ചിറങ്ങിയത് അല്ലെ ഒന്ന് പോയേക്കാം എന്ന് കരുതി ഞാൻ മുറ്റത്തേക്ക് ഇറങ്ങാൻ നേരം ബാലൻ കൊച്ചച്ചൻ വന്നു,

“മോനെ എനിക്ക് ഒന്ന് ടൗണിലേക്ക് പോകാൻ വണ്ടി വേണം ആയിരുന്നു… കടയിലെ സ്റ്റോക്ക് എടുക്കാൻ പാലക്കാട് പോകണം… സാധാരണ വണ്ടി അവിടെ പാർക്ക് ചെയ്യാറാ പതിവ് തിരിച്ചെത്തുമ്പോൾ അർദ്ധരാത്രി ആകും അതാ…. മോന് ബുദ്ധിമുട്ട് ആകുമെങ്കിൽ ഞാൻ ബസിന് പൊക്കോളം ട്ടോ…”

‘ ഇന്നലത്തെ സംഭവം ബാലനെയും രാജനെയും നന്നായി ഒന്ന് മയപ്പെടുത്തിയിട്ടുണ്ട്…’ ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു.

“ഏയ് എനിക്ക് എന്ത് ബുദ്ധിമുട്ട്.., എന്നെ ഒന്ന് മില്ലിൽ ആക്കിയിട്ട് കൊച്ചച്ചൻ വണ്ടി കൊണ്ട് പൊക്കോളൂ…., അല്ലേൽ വേണ്ട ഞാനും വരാം ടൗണിലേക്ക് ഞാൻ പറഞ്ഞ മറ്റേ കൂട്ടുകാരനെ പോയി കണ്ടേക്കാം…. എന്നിട്ട് വണ്ടി തിരിച്ച് കടയിൽ വച്ച് ഞാൻ ബസ് പിടിച്ചു പൊന്നോളം, വണ്ടിയുടെ സ്പെയർ കീ

💬 Comments

View all comments