Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
ഇല്ലേ..”
“ അതൊക്കെ ഉണ്ട്, പക്ഷേ ഞാൻ ഇന്ന് എത്തിയ ഉടനെ പോകുമല്ലോ.. കൂട്ടുകാരൻ്റെ കാര്യം, എനിക്ക് ഇന്ന് കാണാൻ പറ്റില്ലല്ലോ….”
“ഏയ് അതിൻ്റെ ഒന്നും ആവശ്യം ഇല്ല ഞാൻ നാളെ ബസിന് പൊക്കോളം, അവനെ ഒന്ന് കണ്ട് വിവരം പറയാൻ അല്ലേ, കൊച്ചച്ചൻ ബുദ്ധി മുട്ടണ്ട, അടുത്ത ആഴ്ച അവൻ ജോലിക്ക് വന്ന് തുടങ്ങുമ്പോൾ ഞാൻ ഒന്നൂടെ ടൗണിൽ വന്നാൽ മതിയല്ലോ പരിചയപ്പെടുത്താൻ….” ഞാൻ പുള്ളിയെ നയത്തിൽ ഒഴിവാക്കി. അതിന് രണ്ട് കാരണം ഉണ്ട്
‘ഒന്ന്, സിദ്ധുവിന് അത്ര വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഒന്നും ഇല്ല, അധ്യാപകരായ മാതാപിതാക്കളുടെ ഒറ്റ മകൻ ആണ് അവൻ. അവനവിടെ ചുമ്മാ ഇരിപ്പാണ്…അത് ഇയാള് അറിയണ്ട…’
‘രണ്ട്, പറ്റിയാൽ ജോൺ ചേട്ടനെയും മേരിച്ചേച്ചിയെയും ഒന്ന് കാണണം,പീറ്റർ ഡിഗ്രി കഴിഞ്ഞപാടെ അവൻ്റെ പെങ്ങളുടെയും അളിയൻ്റെയും അടുത്തേക്ക് അങ്ങ് ബോംബെയിലേക്ക് പോയതാണ്… SI യെ ഞാൻ കാണുന്നതും ഞങ്ങളുടെ അടുത്ത ബന്ധവും ഒന്നും ഇവർ അറിയണ്ട , അതുകൊണ്ട് ആണ് ഇന്നലെ ഇവരോടൊക്കെ ചെറിയ പരിചയം എന്ന് പറഞ്ഞത് തന്നെ… ’
ബാലൻ സ്പെയർ കീ ആയി വന്നു, ഞാൻ ആണ് വണ്ടി ഓടിച്ചത്…
ഏതാണ്ട് ഒന്നര മണിക്കൂർ ഉണ്ട് ടൗണിലേക്ക്, ബാലനെ കടയിൽ ആക്കി ഞാൻ പേരിന് കടയിൽ ഒന്ന് കയറി… അത്യാവശ്യം വലിയ കടയാണ് പലചരക്ക് ഹോൾസെയിലും റീട്ടെയിലും ഉണ്ട്… 5 പണിക്കാരും ഉണ്ട്, 4 ആണും 1 പെണ്ണും ആണുങ്ങളിൽ 3 പേർ അത്യാവശ്യം തണ്ടും തടിയും ഉളളവർ ആണ്, അവരാണ് ചാക്കും മറ്റും എടുക്കലും പരിപാടിയും ഒക്കെ
💬 Comments
View all comments