Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
അമ്മ മരണക്കിടക്കയിൽ എന്നോട് വാങ്ങിയ വാക്കാണ്, അച്ഛൻ വന്ന് വിളിച്ചാൽ കൂടെ പോകണം എന്ന്, നിങ്ങളോടൊന്ന് പറയാൻ പോലും പറ്റിയില്ല. പിന്നെ ഓരോരോ പ്രശ്നങ്ങൾ….”
“നീ കയറിവാ എന്നിട്ട് എല്ലാം പറ…..എത്രനാളായി കണ്ടിട്ട്…”
ഞാൻ അവനോട് എല്ലാം പറഞ്ഞു, അച്ഛൻ്റെ തറവാട്ടിലെ പ്രശ്നങ്ങളും മൂപ്പരുടെ നാട് വിടലും മീനാക്ഷിയുടെ ഗർഭവും മീരയോടുള്ള എൻ്റെ പ്രണയവും അവളുടെ ചാട്ടവും എല്ലാം അവസാനം നടന്ന അടിയും ജോൺ ഏട്ടനെ കണ്ടതുമടക്കം… മീനാക്ഷിയുടെ ഗർഭത്തിൻ്റെ കേസിൽ ഞാൻ പക്ഷെ ഇവിടെയും മീനാക്ഷിയുടെ ഭർത്താവ് മരിച്ചു എന്ന കഥ തന്നെ പറയാനാണ് എനിക്ക് തോന്നിയത്…. ആകെ പറയാതെ ഇരുന്നത് യമുന എന്ന യാമിയുടെ ആത്മാവിൻ്റെ കാര്യവും പിന്നെ എൻ്റെ കന്യകാത്വം പോയതും മാത്രമാണ്… അവസാനം ഞാൻ വന്ന കാര്യം കൂടെ പറഞ്ഞു…
“ആ ജോൺ ചേട്ടൻ ഇവിടെ ഉള്ളത് നീ അറിഞ്ഞില്ലേ, ഇവിടെ അടുത്ത് തന്നെയാണ്,നമ്മുടെ വീട് തന്നെയാ വാടകക്ക് കൊടുത്തിരിക്കുന്നത്… നമുക്ക് ഉച്ചക്ക് അങ്ങോട്ട് ഇറങ്ങാം…”
“ഓ.. ഏത് നിൻ്റെ അച്ഛൻ്റെ അമ്മയും അച്ഛനും താമസിച്ചിരിരുന്ന വീടോ, അപ്പൊ അവരോ…”
“അവരു രണ്ടാളും ഇപ്പൊ മക്കളുടെ വീടുകളിൽ മാറി മാറി നിക്കുവാ, ഇവിടെ അച്ഛനും അമ്മയും ജോലിക്ക് പോകുന്നത് കൊണ്ട് വെക്കേഷനിലെ നോക്കാറുള്ളൂ…
“ അതൊക്കെ ശരി ഇവിടെ സുഖമായി ഇരിക്കുന്ന ഞാൻ വന്ന് നിൻ്റെ ഏതോ പീടികയിൽ കൊതുക് കടി കൊള്ളണം അല്ലെ…”
“പൊന്നളിയാ, നീ ഇവിടെ വെറുതെ ഇരിക്കുവല്ലേ, ഒരു 5 ഓ 6 ഓ മാസം… ചുമ്മാ ഒന്നും വേണ്ട നല്ല പൈസ തരാടാ…”
“ഓ നിൻ്റെ
💬 Comments
View all comments