0%

Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 282.4K

കണ്ണടച്ച് കിടന്ന് മനസ്സിനെ ശാന്തം ആക്കി താഴേക്ക് ഇറങ്ങി.

ഞാൻ അടുക്കളയിലേക്ക് കയറിയപ്പോൾ പ്രതീക്ഷിച്ച പോലെ ഉഷമ്മ അവിടെ ഉണ്ടായിരുന്നു.

“എന്താ, പതിവില്ലാതെ രാത്രിയും ഒരു കുളിയൊക്കെ, തലക്ക് അത്ര ചൂടാണോ എൻ്റെ മോന്…” ഉഷമ്മ ചിരിയോടെ ചോദിച്ചു.

“ഓഹ്, തലക്ക് ഒരു ചൂടും ഇല്ല. ബൈക്ക് അല്ലേ, പൊടി ആയി അതാ…”

“ഉവ്വുവ്വേ…. നിനക്ക് വല്ലാത്ത സ്വാർത്ഥത ആണല്ലോടാ, അവളോട് ആർക്കും സംസാരിക്കാനും പാടില്ലേ…”

“ഉഷമ്മ എന്തൊക്കെയാ പറയുന്നേ… ആര് ആരോട് സംസാരിച്ചാൽ എനിക്ക് എന്താ…”

“ഉം അതേ അതെ…”

അപ്പോഴേക്കും മീര അടുക്കളയിലോട്ട് വന്നു…

“എനിക്ക് നല്ല വിശപ്പ്, കഴിക്കാൻ തരാമോ ?” ഞാൻ വേഗം വിഷയം മാറ്റി പുറത്തേക്ക് ഇറങ്ങിനടന്നു.

“നീ ഇരിക്ക് ഞാൻ എടുക്കാം, ഞാൻ പോയി ഭക്ഷണം കഴിക്കാൻ ഇരുന്നു ഉഷമ്മ ഭക്ഷണം ആയി വന്നു….

ആ സമയം അച്ഛമ്മയും നാമം ജപിച്ച് കഴിഞ്ഞു വരുന്നുണ്ടായിരുന്നു..

“ആ കുട്ടി കഴിക്കാണോ… എന്നാൽ ഞാനും കൂടാം, ഉഷേ എനിക്കും എടുത്തോളൂ… അവരൊക്കെ വരാൻ ഒരു നേരം ആകും, ഞാൻ കഴിച്ചിട്ട് കിടക്കട്ടെ….”

“ആ അമ്മേ, ഇതാ എടുക്കുന്നു…”

മീര കപ്പളങ്ങ തോരൻ ആയി വന്നു… എനിക്ക് വിളമ്പാൻ വന്നപ്പോൾ,

എനിക്ക് വേണ്ട എന്ന് പ്ലേറ്റിൽ കൈ കാട്ടി, അവൾക്ക് മുഖം പോലും കൊടുക്കാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചു….

“മില്ലിൽ പോയിട്ട് എങ്ങനെ ഉണ്ട് കുട്ടീ…” അച്ഛമ്മ ചോദിച്ചു.

“അത് പറയാതെ ഇരിക്കുന്നത് ആകും നല്ലത്, സർവത്ര തിരിമറി ആണ്… ഇവിടുത്തെ പഴയ കാര്യസ്ഥൻ ഉണ്ടല്ലോ സുധി അവനാണ് എന്ന് തോന്നുന്നു…” കിട്ടിയ

💬 Comments

View all comments