Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]
അവസരം ഉപയോഗിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
“ഉം…” അച്ഛമ്മ ഇരുത്തി ഒന്ന് മൂളി…
“പിന്നെ ഇപ്പോള് ചരക്ക് കൊടുക്കുന്നത് കോയമ്പത്തൂർക്ക് ആണ്, അതുകൊണ്ട് അവിടുത്തെ ചെട്ടിയാർക്ക് മാത്രേ ഗുണമുള്ളൂ, നമുക്ക് മെച്ചം ഉണ്ടാകണം എങ്കിൽ കൊച്ചിക്കോ, കോട്ടയത്തിനോ ചരക്ക് കൊടുക്കണം..”
“അതിപ്പോ എങ്ങനാ കുട്ടിയെ, മുരളി ഉണ്ടായിരുന്നേൽ പറയാമായിരുന്നു, വന്ന കേറിയ 2 ആണുങ്ങളും കണക്ക…”
“അടുത്ത മാസം ഞാൻ ഒന്ന് കൊച്ചിവരെ പോയി നോക്കാം… അവിടെ സുഹൃത്തുക്കൾ ഉണ്ട്…. കൊച്ചിയിലെ ശരി ആയാൽ… 2 - 3 മാസത്തിൽ കോട്ടയത്തെയും ശരി ആക്കി കോയമ്പത്തൂർ പൂർണ്ണമായും നിർത്താം…”
“കുട്ടി… നോക്കി എന്താച്ചാ ചെയ്തോളൂ…. രാജനോട് ഞാൻ പറഞ്ഞോളം…”
ഞങ്ങൾ കഴിച്ചു എഴുന്നേൽക്കുമ്പോൾ തന്നെ പോയവർ എല്ലാം തിരിച്ചെത്തി, ഭാഗ്യം ഹരിയും കുടുംബവും ഇല്ല, അവർ അവിടുന്ന് പോയി കാണും…
“രാജാ… ശ്രീഹരി പറയുവായിരുന്നു, ചരക്ക് കൊച്ചിക്ക് കൊടുക്കുന്നതാ നല്ലത് എന്ന്…”
“അത്…ആ… ചെട്ടിയാരുമായി നമുക്ക് വർഷങ്ങളുടെ ബന്ധം ഉണ്ട്….”
“ആ ബന്ധം കൊണ്ട് ചെട്ടിയർക്ക് മാത്രം അല്ലേ ഗുണം ഉണ്ടായിട്ടുള്ളൂ… നമുക്കും കൂടെ എന്തേലും ഗുണം വേണ്ടേ വല്യച്ഛ…”
“നമുക്ക് ഒന്ന് കൂടെ സംസാരിച്ചു നോക്കിയിട്ട് പോരെ…” ബാലനും ഇടപെട്ടു.
“ഞാൻ എന്തായാലും അടുത്ത ആഴ്ച്ച കൊച്ചിയിൽ പോയി അവിടുത്തെ കച്ചവടക്കാരും ആയി ഒന്ന് സംസാരിച്ചു വരാം… അതേ പൈസക്ക് മുഴുവൻ ലോഡ് ചെട്ടിയാർ എടുക്കും എങ്കിൽ എടുത്തോട്ടെ…”
“അതേ.. അതാണ് അതിൻ്റെ ശരി…” അച്ഛമ്മ ആദ്യമായി ഞാൻ പറഞ്ഞത് ശരി വച്ചു.
പിന്നെ ആരും ഒന്നും മിണ്ടിയില്ല. ഞാൻ മുകളിലേക്ക് വലിഞ്ഞു.. രാജൻ വല്യച്ഛൻ
💬 Comments
View all comments