Chapter Title : തറവാട്ടിലെ നിധി 18 [Jack Sparrow]
മീനാക്ഷി…. 12 കഴിഞ്ഞേ ഉള്ളൂ… നീ പോയി കിടന്ന് ഉറങ്ങിക്കെ…”
“ഓ… ഞാൻ ഒന്നിലും ഇടപെടാൻ വരുന്നില്ലേ… അല്ലേലും എനിക്കെന്താ അവകാശം…ഞാൻ നിൻ്റെ ആരും അല്ലല്ലോ…” അതും പറഞ്ഞു മീനാക്ഷി തിരിഞ്ഞു നടന്നു.
ഞാൻ വീടിനകത്തേക്ക് കയറി… മീനാക്ഷിയുടെ കയ്യിൽ പിടിച്ചു നിർത്തി.
“പിണങ്ങാതെ…. സോറി… ഇനി ആവർത്തിക്കില്ല…പോരെ…”
“കൈവിട്ടേ ശ്രീ….നിക്ക് വേദനിക്കുന്നു….”
ഞാൻ അവളെ പിടിച്ചു വലിച്ചു എൻ്റെ നെഞ്ചിലേക്ക് ഇട്ടു.. അവളുടെ മുഖം എൻ്റെ രണ്ട് കൈക്കുമ്പിളിലും ആയി കോരി എടുത്തു കണ്ണിലേക്ക് നോക്കി ചോദിച്ചു.
“ഞാൻ നിൻ്റെ ആരും അല്ലേ….”
“ഉം…ഉം….” അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“ഞാൻ ഉച്ചക്ക് ചുമ്മാ പറഞ്ഞത് അല്ല. നിനക്ക് എന്നും ഞാൻ ഉണ്ടാകും…” ഞാൻ പതിയെ അവളുടെ നെറ്റിയിൽ ഉമ്മവച്ചു.
“ഇപ്പൊ പൊന്നുമോൾ പോയി കിടന്ന് ഉറങ്ങിക്കെ….”
അവൾ ഒന്നും മിണ്ടാതെ അവളുടെ മുറിയിലേക്ക് നടന്നു. അവൾ എന്തോ എന്നോട് മറക്കുന്നത് പോലെ….
………………………………………………………..............................
പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്നപ്പോൾ ആണ് ഞാൻ മഹേന്ദ്രൻ അപ്പൂപ്പൻ്റെ കാര്യം ഓർത്തത്, ശശിയെ എല്ലാം ഒന്ന് ഏൽപ്പിക്കാം…. ഇപ്പൊ പോയാൽ അവൻ വീട്ടിൽ കണ്ടേക്കും.
ഇന്നലെ യാത്ര കഴിഞ്ഞു വന്നതല്ലേ ഉള്ളൂ, രാവിലെ ഓട്ടം ഒന്നും എടുത്ത് കാണാൻ വഴി ഇല്ല. അല്ലെങ്കിലും അവൻ ഒരു തണുപ്പൻ ആണെന്ന് അമ്പിളിച്ചേചി പറഞ്ഞിട്ടുണ്ട്…
ഞാൻ എഴുന്നേറ്റ് പല്ല് തേച്ചു. മീനാക്ഷിയോട് പുറത്ത് പോകുക ആണെന്ന് പറഞ്ഞപ്പോൾ അവൾ നിർബന്ധിച്ചു പിടിച്ചിരുത്തി ഭക്ഷണം കഴിപ്പിച്ചേ വിട്ടുള്ളൂ….
പ്രതീക്ഷിച്ചപോലെ ശശി വീട്ടിൽ ഉണ്ടായിരുന്നു ഞാൻ കാര്യങ്ങൾ അവനോട് പറഞ്ഞു. 2 വീടുകൾ നോക്കണം എൻ്റെ
💬 Comments
View all comments