Chapter Title : തറവാട്ടിലെ നിധി 18 [Jack Sparrow]
വിശപ്പ് തോന്നാത്തത് കൊണ്ട് ഉച്ചക്ക് കഴിക്കാൻ ഒന്നും പോയില്ല… പക്ഷെ ഒരു മൂന്ന് മൂന്നര ആയപ്പോൾ വിശക്കാൻ തുടങ്ങി ഞാൻ ഉത്തമനോട് പോകുക ആണ് നാളെ കാണാം എന്ന് പറഞ്ഞു ബുള്ളറ്റും എടുത്ത് ഇറങ്ങി…
കവലയിൽ എത്തുന്നതിന് മുന്നേ വഴിയരികിൽ എന്നെ കാത്ത് യാമി നിൽക്കുന്നുണ്ടായിരുന്നു…
എനിക്ക് ചെറിയ പേടി തോന്നി…. “ദാഹത്തോടെ അവളെ കാണരുത്…” എന്ന തിരുമേനിയുടെ വാക്കുകൾ ഞാൻ ഓർത്തു…
വണ്ടി നിർത്തിയപ്പോൾ പുഞ്ചിരിയോടെ അവൾ എൻ്റെ അടുത്തേക്ക് വന്നു…
“എന്താ മാഷേ… മറന്നോ…”
“തന്നെ മറക്കാനോ ! അന്ന് എന്തേ ഒന്നും മിണ്ടാതെ പോയത്…” ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ശബ്ദം സാധാരണ ആക്കി പറഞ്ഞു…
“അതേയ് മാഷിൻ്റെ കയ്യും ചുണ്ടും ഒന്നും വെറുതെ ഇരിക്കാത്തത് കൊണ്ടാ…” അവൾ ചിരിച്ചു
“എന്തിനാ യാമി ഈ വെയിലത്ത് നിൽക്കുന്നത്, കയറ് എനിക്ക് വിശക്കുന്നു… നമുക്ക് കവലയിൽ പോയി വലതും കഴിക്കാം…”
“ആ തമ്പുരാൻകുട്ടിയുടെ വണ്ടിയിൽ കേറി ഞാൻ കവലയിൽ പോയാൽ നല്ല ചേല് ആകും… വിശക്കുന്നുണ്ടേൽ ഞാൻ ഒരു സ്ഥലത്ത് കൊണ്ടുപോകാം… അവിടെ നല്ല പഴങ്ങൾ ഉണ്ട്….എപ്പോഴും ഈ ചോറും അതും ഇതുമൊക്കെ അല്ലേ കഴിക്കുന്നത്… പ്രകൃതി വേറെ എന്തൊക്കെ നമുക്ക് തന്നിട്ടുണ്ട്…”
‘ഇവളുടെ കൂടെ ഇപ്പൊ പോയാൽ ചിലപ്പോ ഞാൻ അറിയാതെ ഇവളുമായി ബന്ധപ്പെടും അതോടെ ഞാൻ തീരുമോ !, പോയില്ലേൽ ഇവൾക്ക് സംശയം ആകും…
അത് അതിലേറെ പ്രശ്നം ആണ്…. എന്തായാലും പോയി നോക്കാം…വേറെ വഴി ഇല്ല…’
“ശെരി എങ്കിൽ കയറ് എന്നിട്ട് വഴി പറഞ്ഞു താ… വണ്ടി പോകുമല്ലോ അല്ലേ…”
💬 Comments
View all comments