Chapter Title : തറവാട്ടിലെ നിധി 18 [Jack Sparrow]
നേരെ ബീച്ചിലേക്ക് വണ്ടി വിട്ടു....…
സൂര്യൻ കടലിൽ മറയുന്നത് ബീച്ചിലെ ആളൊഴിഞ്ഞ ഒരിടത്ത് ഞങ്ങൾ നോക്കി ഇരുന്നു.
“ശ്രീ എൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ള ദിവസം ഇന്നാണ്… ഇതിനൊക്കെ പകരം ഞാൻ എന്താണ് ശ്രീക്ക് തരിക…”
“മീനു… തറവാട്ടിലേക്ക് വന്നപ്പോൾ ഞാൻ ആദ്യം കണ്ട മുഖം നിൻ്റെ ആണ്…. അന്ന് കണ്ട ആ സുന്ദരിക്കുട്ടി ഇന്ന് എന്നോട് ചേർന്ന് ഇരിക്കുന്നത് എൻ്റെ ഭാഗ്യം ആണ്…”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…. സുവർണ്ണ നിറത്തിലുള്ള സായാഹ്നരശ്മികൾ അവളുടെ മുഖത്തെ കൂടുതൽ സുന്ദരമാക്കി… അവളുടെ മുഖം എൻ്റെ കൈക്കുമ്പിളിൽ കോരി എടുത്തു ഞാൻ ചുണ്ടുകൾ അടിപ്പിച്ചു… അവളുടെ ചുണ്ടിൽ ഞാൻ ചുണ്ട് ചേർത്തു…
വന്യമായ ഒരു ചുംബനം അല്ല… വളരെ ശാന്തമായ ഒരു പ്രണയകൈമാറ്റത്തിന് ആ അസ്തമയ സൂര്യനും കടലും സാക്ഷിയായി..
പെട്ടെന്ന് അവൾ എന്നെ തള്ളി മാറ്റി…
“വേണ്ട ശ്രീ…നീ മീരയുടേത് ആണ്…എൻ്റെ അനിയത്തി… അവൾ…”
“മീനു, മീര ഒരിക്കലും എന്നോട് സ്നേഹം കാണിച്ചിട്ടില്ല…. അവൾക്ക് എന്നെക്കാൾ നല്ല പയ്യനെ കിട്ടും… ഒരുപക്ഷേ അവളും അതാകും ആഗ്രഹിക്കുന്നതും….”
“ഇല്ല…ശ്രീ…എനിക്ക് തെറ്റ് പറ്റിപ്പോയി…. മീരയെ ചതിക്കാൻ എനിക്ക് ആകില്ല… നമുക്ക് പോകാം….ഇവിടെ നടന്നത് നമുക്ക് രണ്ടാൾക്കും മറക്കാം….എനിക്ക് നല്ല ഒരു സുഹൃത്തായി ശ്രീയെ വേണം…”
“പക്ഷെ…മീനു….ഞാൻ എനിക്ക്…..”
“നമുക്ക് പോകാം ശ്രീ….” അവൾ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു…
തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല….
വീട്ടിൽ എത്താറായപ്പോൾ ഞാൻ വണ്ടി സൈഡ് ആക്കി… മീനാക്ഷി അപ്പോഴും പുറത്തേക്ക് നോക്കി ഇരിക്കുക ആയിരുന്നു…
“മീനു… എനിക്ക് മനസ്സിലായി നിൻ്റെ
💬 Comments
View all comments