0%

Chapter Title : തട്ടത്തിൻ മറയത്ത് 1 [Flying Monk]

Author : Flying Monk Read All Parts 16.2K

"ഉമ്മീ ഒന്ന് വരുന്നുണ്ടോ...?" ഒരുങ്ങാൻ കയറിയിട്ട് ഇത് നേരം കുറേയായിട്ടും ആളെ പുറത്തേക്ക് കാണാതെയായതോടെ ഞാൻ ഹാളിൽ നിന്ന് റൂമിനു മുന്നിലേക്ക് നടന്നു കൊണ്ട് അലറി വിളിച്ചു.

"നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്നെ ഉമ്മീന്ന് വിളിക്കരുത് ന്ന്..." കണ്ണാടിയിൽ നോക്കി ഒരു ഹെയർ ക്ലിപ്പും കടിച്ചു പിടിച്ചു മുടി ചീകി കൊണ്ടിരുന്നയാൾ മുടി വാരിക്കെട്ടി ക്ലിപ്പുമിട്ടു കൊണ്ട് എന്നെ നോക്കി ചീറി.

"ഓഹ് പിന്നേ...നല്ല പ്രായമുണ്ടല്ലോ എന്നിട്ട് ഞാൻ വിളിക്കുന്നതാ പ്രശ്നം..." ആ ചീറൽ കണ്ടതും ഞാൻ പിറുപിറുത്തു.

"എന്താടാ ചെക്കാ പെണ്ണുങ്ങളെ നിന്ന് പോലെ പിറുപിറുക്കണേ...എന്തേലും പറയാനുണ്ടേൽ മുഖത്ത് നോക്കി പറയെടാ..." എന്റെ പിറുപിറുക്കൽ കേട്ടതും ഒരു തട്ടവുമെടുത്ത് തലയിലേക്കിട്ടു കൊണ്ട് ആൾ വീണ്ടുമെന്റെ നേരെ ചാടി.

"പിന്നേ...കേൾക്കെ പറയാനെനിക്കെന്താ പ്രാന്തല്ലേ...വെറുതെ ഉള്ള നുള്ളും പിച്ചും അടീമിടീമെല്ലാം വാങ്ങി എന്റെ കഞ്ഞി കുടി മുട്ടിക്കാനെനിക്ക് താല്പര്യമില്ല..." ഇത്തവണ ഞാൻ മനസ്സിലാണ് പറഞ്ഞത്.

"എന്റെ പൊന്ന് റാബി ഇനി അതിൽ പിടിച്ചു തൂങ്ങാണ്ട് ഒന്നിറങ്ങ് ഇപ്പോളെ ലേറ്റായി..." ഇതിനിയും നീട്ടി കൊണ്ട് പോയാൽ ഇന്ന് പോക്കുണ്ടാവില്ല എന്ന് തോന്നിയതും ഞാൻ ആളോടായി പറഞ്ഞു.അത് കേട്ടതും വീട് മൊത്തം ചവിട്ടി കുലുക്കി കൊണ്ട് വാതിൽ നിന്ന എന്നേം പിടിച്ചു തള്ളി കൊണ്ട്

കക്ഷി ഹാളിലേക്ക് നടന്നു.ഒരു പർപ്പിൾ ഓംമ്പ്രെ ഗ്രേഡ്യന്റ് ലൂസ് സ്ലീവ് അബയായുമിട്ടു കൊണ്ടുള്ള ആ പോക്ക് ഞാൻ ഒന്നാസ്വാധിച്ചു നിന്നു.

"ഇത്രോം നേരം എന്റെ ഒരുക്കം തീർന്നില്ലേ എന്നും പറഞ്ഞുള്ള ചാട്ടമായിരുന്നു,ഇപ്പൊ കണ്ടില്ലേ വായും പൊളിച്ചു നിൽക്കുന്നെ...അതിനൊന്നും ഒരു കുഴപ്പോമില്ല..." എന്റെ നിൽപ്പ്

💬 Comments

View all comments