0%

Chapter Title : തഴുകിയുണർത്തിയവരേ നിങ്ങൾക്ക് നന്ദി [സ്പൾബർ]

Author : Spulber Read All Parts 5.6K

ആരുമായും അധികം ബന്ധങ്ങളുമില്ല..എന്നാൽ ദിവ്യ നേരെ തിരിച്ചാണ്..അവൾക്ക് ധാരാളം കൂട്ടുകാരുണ്ട്.. വീട്ടിൽ നിന്ന് അധികം പുറത്തിറങ്ങാറില്ലെങ്കിലും അവരുമായി നല്ല ബന്ധമുണ്ട്..എപ്പോഴും പുഞ്ചിരിച്ച മുഖമാണവൾക്ക്..

പാർവ്വതി, മകളോട് പോലും അധികം ചിരിക്കാറില്ല..തമാശകൾ പറയാറില്ല..

എന്താണെന്നറിയില്ല, സദാ ഗൗരവമാണ് പാർവ്വതിക്ക്..ബന്ധുക്കളുമായും വലിയ അടുപ്പമൊന്നുമില്ലാതെ,ആരുടെ കാര്യത്തിലും ഇടപെടാതെയാണവൾ ജീവിക്കുന്നത്.. തന്റെ കാര്യത്തിൽ ഇടപെടാൻ അവളാരെയും അനുവദിക്കുകയുമില്ല..

✍️.. പിറ്റേന്ന് തന്നെ പാർവ്വതിയും, ദിവ്യയും കൂടി സിബി സാറിനെ പോയി കണ്ടു.. നാൽപത് വയസുള്ള ഒരു സുമുഖനാണ് സിബി…കാര്യങ്ങളെല്ലാം അവർ പരസ്പരം സംസാരിച്ചു.. ശ്രുതിയുമുണ്ടായിരുന്നു കൂടെ..

പാർവ്വതി തന്റെ ധാർഷ്ഠ്യം വിടാതെത്തന്നെയാണ് സിബിയോട് സംസാരിച്ചത്..

“” ഈ ലൊക്കേഷനിൽ എത്ര പേരുണ്ടാകും…?”..

പാർവ്വതി ചോദിച്ചു…

“ ഞാനും, ക്യാമറാമേനും, ഒരു മേക്കപ്പ് ആർട്ടിസ്റ്റും ഷൂട്ടിംഗ് സമയത്തുണ്ടാവും..

പിന്നെ കുറച്ച് അസിസ്റ്റന്റുമാരുമുണ്ടാവും… അവർ ഷൂട്ടിന്റെ സമയത്ത് അവിടെയുണ്ടാവില്ല… പിന്നെ ശ്രുതിയുണ്ടാവും… വേണേൽ പാർവ്വതിമാഡത്തിനും നിൽക്കാം…””..

പ്രശസ്ഥനായ ഒരു പരസ്യ ചിത്രത്തിന്റെ ഡയറക്റ്റർ തന്നെ മാഡം എന്ന് വിളിച്ചത് പാർവ്വതിക്കിഷ്പ്പെട്ടു.. അവൾ സെറ്റിയിൽ ഒന്നിളകിയിരുന്നു..

“” ഇവളിത് വരെ അഭിനയിച്ചിട്ടൊന്നുമില്ല… ഇവളെ വെച്ച് എടുക്കാം എന്ന് നിങ്ങൾക്ക് കോൺഫിടൻസുണ്ടോ… ?”..

“” നൂറ് ശതമാനം മാഡം… ഈ വർക്ക് വന്നപ്പഴേ എന്റെ മനസിലൊരു മുഖമുണ്ടായിരുന്നു…അത് ദിവ്യക്കുണ്ട്… പിന്നെ ഞാനുദ്ദേശിച്ച ശരീരവും ഇതാണ്….””..

ദിവ്യയെ നോക്കി സിബി പറഞ്ഞു..

“” എന്നാണിതിന്റെ തിയ്യതി… ?..

എനിക്ക് ലീവ് കിട്ടുമോന്ന് നോക്കണം…

പിന്നെ മാക്സിമം മൂന്ന് ദിവസം… അതിൽ കൂടുതൽ എനിക്ക് നിൽക്കാൻ പറ്റില്ല…””..

കാര്യങ്ങളെല്ലാം സംസാരിക്കുന്നത് പാർവ്വതിയാണ്.. ദിവ്യ എല്ലാം കേട്ടിരിക്കുന്നതേ ഉള്ളൂ..

“”മാഡത്തിന്റെ ലീവ് നോക്കി

💬 Comments

View all comments