0%

Chapter Title : തഴുകിയുണർത്തിയവരേ നിങ്ങൾക്ക് നന്ദി [സ്പൾബർ]

Author : Spulber Read All Parts 5.6K

നമുക്ക് പ്ലാൻ ചെയ്യാം… മൂന്ന് ദിവസമെന്നുള്ളത് ചിലപ്പോ ഒരു ദിവസം കൊണ്ട് തന്നെ തീരാനും മതി… പിന്നെ ഈ പ്രൊഡക്റ്റ് കേരളത്തിലെ അറിയപ്പെടുന്ന ഒരു ബ്രാന്റാണ്.. ഇതിന്റെ എം ഡി ഇപ്പോ ഡൽഹിയിലാണ്.. ഷൂട്ട് തുടങ്ങുമ്പോ അദ്ദേഹം വയനാട്ടിലെത്താം എന്ന് പറഞ്ഞിട്ടുണ്ട്.. അങ്ങിനെയാണേൽ ലൊക്കേഷനിൽ അദ്ദേഹവും കാണും….””..

“” ഉം… ഞങ്ങൾക്കിതൊന്നും പരിചയമില്ല… എന്താണ് ചെയ്യേണ്ടതൊക്കെ എന്ന് നിങ്ങൾ പറഞ്ഞാൽ മതി..””..

“” ഇനിയൊന്നുമില്ല മാഡം… ഈ പറഞ്ഞതൊക്കെ സമ്മതമാണേൽ നമുക്ക് എഗ്രിമെന്റ് സൈൻ ചെയ്യാം…””..

സിബി സ്യൂട്ട്കേസിൽ നിന്ന് ചില പേപ്പറുകളെടുത്ത് പാർവ്വതിക്ക് നീട്ടി..

“”മാഡം വായിച്ച് നോക്കിയിട്ട് സൈൻ ചെയ്താൽ മതി…””..

“” അതിന് മുൻപ് ഇതിന്റെ റെമ്മ്യൂണറേഷൻ എത്രയാ… ?..

അത് കൂടി പറഞ്ഞിട്ട് സൈൻ ചെയ്യാം…””.

അത് കേട്ട് സിബിയൊന്ന് ചിരിച്ചു.. ഇവൾ വിളഞ്ഞ വിത്താണെന്ന് മനസിൽ കരുതുകയും ചെയ്തു.. ദിവ്യക്കത് കേട്ട് അമ്മയോട് ദേഷ്യമാണ് തോന്നിയത്..പൈസയുടെ കണക്കൊക്കെ ഇപ്പത്തന്നെ സാറിനോട് ചോദിച്ചതിൽ അവൾക്ക് കുറച്ചിൽ തോന്നി…

“ നിങ്ങളാ എഗ്രിമെന്റ് വായിച്ച് നോക്ക് മാഡം… അതിൽ എല്ലാ കാര്യങ്ങളും എഴുതിയിട്ടുണ്ട്…””..

ചിരിയോടെ സിബി പറഞ്ഞു.

പാർവ്വതി ആ എഗ്രിമെന്റ് വായിച്ച് നോക്കി.. അതിൽ എല്ലാ കാര്യങ്ങളും എഴുതിയിരുന്നു.. അതിലെഴുതിയ തുക കണ്ട് അവൾ ഞെട്ടിയെങ്കിലും അത് പുറമേ കാണിച്ചില്ല..അഞ്ച് ലക്ഷം രൂപ…

രണ്ട് ലക്ഷം അഡ്വാൻസ്.. വയനാട്ടിലേക്കുള്ള യാത്രയും, അവിടുത്തെ താമസവും..

അതിൽസൈൻ ചെയ്യാൻ പാർവ്വതിക്കിനി ചിന്തിക്കേണ്ടി വന്നില്ല..നൈറ്റ്ഡ്യൂട്ടിയടക്കം താനൊരു വർഷം ജോലിയെടുത്താൽ കിട്ടുന്നതിനേക്കാൾ മൂന്ന് ദിവസത്തിന്.. ഇത് തരക്കേടില്ലാത്ത പരിപാടിയാണല്ലോ എന്ന് മനസിലോർത്ത് പാർവ്വതി എഗ്രിമെന്റിൽ ഒപ്പിട്ടു…

“”

💬 Comments

View all comments