0%

Chapter Title : തഴുകിയുണർത്തിയവരേ നിങ്ങൾക്ക് നന്ദി [സ്പൾബർ]

Author : Spulber Read All Parts 5.6K

അപ്പോ മാഡം… മാഡത്തിന്റെ ലീവെന്നാണെന്ന് വെച്ചാ വിളിച്ച് പറയുക… അതിനനുസരിച്ച് നമുക്ക് ഷൂട്ട് പ്ലാൻ ചെയ്യാം… മാഡത്തിന്റെ ബാങ്കക്കൗണ്ട് ഡീറ്റയിൽസ് ശ്രുതിക്ക് കൊടുക്ക്… അഡ്വാൻസ് ഇപ്പോ തന്നെ ട്രാൻസ്ഫർ ചെയ്തേക്കാം…””..

പാർവ്വതിയുടെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ കയറിയിട്ടാണ് അവർ അവിടുന്ന് മടങ്ങിയത്..

✍️… പാർവ്വതിയുടെ ചുവന്ന സ്വിഫ്റ്റ് ചുരം കയറുകയാണ്.. ദിവ്യയാണ് കാറോടിക്കുന്നത്.. അവർ വണ്ടി അയക്കാം എന്ന് പറഞ്ഞതാണ്.. ഒരു ദിവസം കൊണ്ട് ഷൂട്ട് തീരുകയാണെങ്കിൽ അന്ന് തന്നെ മടങ്ങാൻ പാർവ്വതിക്ക് പ്ലാനില്ല..മൂന്ന് ദിവസം വയനാട് കറങ്ങാനാവളുടെ തീരുമാനം.. അത് കൊണ്ടാണ് സ്വന്തം വണ്ടിയിൽ പോന്നത്.. അവരൊക്കെ രാവിലെത്തന്നെ വയനാടെത്തി എന്ന് പറഞ്ഞ് ശ്രുതി വിളിച്ചിരുന്നു.. ഇപ്പോൾ നേരം ഉച്ചയായി.. ഇന്ന് ഷൂട്ടിംഗില്ല.. നാളെ പുലർച്ചെയാണ് പ്ലാൻ ചെയ്തത്…

പാർവ്വതി രണ്ട് മൂന്ന് തവണ വയനാട്ടിൽ വന്നിട്ടുണ്ടെങ്കിലും ദിവ്യ ഇതാദ്യമാണ്.. ചുരം കയറി മുകളിലെത്തിയതേ അവൾ നല്ല ത്രില്ലിലായി.. ഉച്ചയായിട്ടും നല്ല കോടമഞ്ഞും തണുപ്പും.. പാർവ്വതിക്കും നല്ല ഉന്മേഷമായി.. വയനാട്ടിലെ ഈ കാലാവസ്ഥ അവൾക്കിഷ്ടമാണ്..

കേരളാ, കർണാടകാ അതിർത്തിയായ മുത്തങ്ങക്കടുത്താണ് ഷൂട്ട് പ്ലാൻ ചെയ്ത റിസോട്ട്.. ഒരു കാട്ടിനുള്ളിലാണത്.. ശ്രുതി അയച്ച് കൊടുത്തലൊക്കേഷൻ നോക്കിയാണ് ദിവ്യ വണ്ടി വിടുന്നത്..ചുരം കയറി ഒരുപാട് ദൂരംപോവാനുണ്ട്..

അവിടെ മെയിൻ റോട്ടിൽ ഒരിടത്ത് ഒരാള് കാത്ത് നിൽക്കും എന്നാണ് പറഞ്ഞത്..

ഏകദേശം  മുത്തങ്ങ അടുക്കാറയപ്പോ ശ്രുതി വിളിച്ചു.. അവൾ പറഞ്ഞ് കൊടുത്ത അടയാളം ഒരു വണ്ടിയാണ്… കാട്ടിലൂടെ ഓടുന്ന ഒരു ഫോർ വീലർ ജീപ്പ്..

മുകളിൽ വുഡില്ലാത്ത ആ ജീപ്പ് ദൂരെ നിന്നേ ദിവ്യകണ്ടു… അതിനടുത്ത് അവൾ കാർ

💬 Comments

View all comments