0%

Chapter Title : The Hole 10 [Jarvis]

Author : Jarvis Read All Parts 63.1K

എൻ്റെ ആദ്യത്തെ കഥയെ സ്വീകരിച്ച എല്ലാവർക്കും നന്ദി.

തുടർന്ന് നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ comment ആയി പറയുക.

ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക.

ഭാഗം 10

തമിഴ് നാട്ടിലെ ഗ്രാമം……

ഒരു കുടിലിൻ്റെ വരാന്തയിൽ കട്ടിലിൽ കിടക്കുന്ന ഭാർഗവൻ. അയാളുടെ ചുറ്റും രാമപ്പനും ബാബുവും പാപ്പനും ഉണ്ട്.

കൂടെ ഭാർഗവൻ്റെ സെറ്റപ്പ് വാസന്തിയും.

അന്നത്തെ ആക്രമണത്തിന് ശേഷം ഭാർഗവൻ കിടപ്പിലായി.

അഹമ്മദ് ഇപ്പൊ അയാളെ തിരിഞ്ഞു നോക്കാറില്ല.

ഭാർഗവനും കൂട്ടരും ഏതൊരു സമയവും ആക്രമണം പ്രതികിഷിച്ചു ഇരിക്കുകയാണ്.

ഭാർഗവൻ കിടപ്പിൽ എന്നു അറിഞ്ഞ ശേഷം അയാളുടെ ശത്രുക്കൾ പതുക്കെ തല പൊക്കി തുടങ്ങി.

അതുകൊണ്ട് തന്നെ എപ്പോഴും ആയുധങ്ങൾ കൊണ്ടാണ് അവരുടെ നടത്തം.

ഇനി എന്ത് എന്ന ചിന്തയോടെ അവർ ഭാർഗവനെ നോക്കി നിൽക്കുന്നു.

ബാബുവിൻ്റെയും പപ്പാൻ്റെയും നോട്ടം ഇടക്കു വസന്തിയുടെ കൊഴുത്ത ശരീരത്തിലായിരുന്നു.

പെട്ടെന്ന് ആ തെരുവിലൂടെ രണ്ടു ജീപ്പുകൾ പാഞ്ഞു വന്നു നിന്നു.

അതിൽ നിന്നും പത്ത് പേരോളം ചാടി ഇറങ്ങി. എല്ലാവരുടെയും കയ്യിൽ കത്തിയും വടിവാളുമുണ്ട്.

പിന്നെ ജീപ്പിൽ നിന്നും ഒരുത്തൻ ചാടിയിറങ്ങി.

ഏകദേശം ഭാർഗവൻ്റെ അതേ വലുപ്പവും ഉയരവുമുള്ള ഒരുത്തൻ.

ഇരുമ്പു ഹംസ.

ഭാർഗവൻ്റെ ഏറ്റവും വലിയ ശത്രു.

ഹംസ ലുങ്കി മുറുകി എടുത്തു ഒരു ബീഡി പുകച്ചു കൊണ്ട് വിളിച്ചു.

“ഭാർഗവൻ്റെ തീട്ടം തിന്നുന്ന നായകളെ ഇറങ്ങി വാടാ.”

ഹംസയുടെ ശബ്ദം ആ തെരുവിൽ പ്രതിധ്വനിച്ചു.

കുടിലുകളിൽ നിന്നും പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇറങ്ങി വന്നു.

ഹംസ ജീപ്പിൽ നിന്നും ഒരു ചാക്ക് കെട്ട് വലിച്ചു എടുത്തു

💬 Comments

View all comments