Chapter Title : The Hole 3[Jarvis]
പ്രോജക്ട് കഴിഞ്ഞാൽ അതു വിവേക്കിനു നൽകണമെന്നു ബെഞ്ചമിനും പറഞ്ഞു.”
ഒന്നു ശ്വാസം വിട്ടു കൊണ്ട് അവൾ തുടർന്നു.
“പിന്നെ വളരെ വേഗത്തിൽ ആയിരുന്നു കര്യങ്ങൾ, വിവേക് രാഷ്ട്രീയക്കാർ സിനിമാക്കാർ വൈറ്റ് മണി ആകാൻ ഏല്പിച്ച ബ്ലാക്ക് മണി ഈ പ്രോജക്ടിൽ ഇൻവെസ്റ്റ് ചെയ്തു. പുതിയ ലാബ്, എക്യുപിമെൻ്റ്സ്.
ബെഞ്ചമിൻ ഒരു വർഷത്തോളം ഈ ലാബിൽ തന്നെ ആയിരുന്നു.
എന്നൽ ബെഞ്ചമിൻ പറഞ്ഞത് പോലെ ആ പ്രോജക്ട് റെഡി ആയില്ല, ഒരു വർഷം ആയിട്ടും ഒരു ഡവലപ്മെൻ്റും ഉണ്ടായില്ല. ഇതിനിടയിൽ, പോർട്ടൽ തുറക്കാനുള്ള പരീക്ഷണങ്ങൾക്കായി ബെഞ്ചമിൻ ഒട്ടനവധി നിരപരാധികളായ മനുഷ്യരെയാണ് കൊന്നൊടുക്കിയത്.
മനുഷ്യശരീരത്തിന് വാംഹോളിലെ അതിതീവ്രമായ ഊർജ്ജം താങ്ങാൻ കഴിയുമോ എന്ന് നോക്കാനായിരുന്നു.”
രമേശൻ ശ്വാസമടക്കിപ്പിടിച്ച് ടീനയുടെ വാക്കുകൾ കേട്ടിരുന്നു.
“അങ്ങനെ ഒരു വർഷം കഴിഞ്ഞിട്ടും പ്രൊജക്റ്റിൽ ഒരു വികസനവും ഉണ്ടാകാതിരിക്കുകയും, ബെഞ്ചമിൻ കൊന്നുതള്ളിയ ആളുകളുടെ മൃതദേഹങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടാൻ തുടങ്ങുകയും ചെയ്തതോടെ വിവേക് കടുത്ത ദേഷ്യത്തിലായി.
രാഷ്ട്രീയക്കാരും സിനിമാക്കാരും തങ്ങളുടെ പണത്തിന് വേണ്ടി വിവേകിനെ സമ്മർദ്ദത്തിലാക്കാൻ തുടങ്ങി. താൻ ചതിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ വിവേക്, ഒന്നുകിൽ പ്രൊജക്റ്റിന്റെ വിജയം കാണിച്ചു തരണമെന്നും, അല്ലെങ്കിൽ താൻ ഇറക്കിയ കോടികൾ പലിശസഹിതം തിരികെ വേണമെന്നും പറഞ്ഞ് ബെഞ്ചമിനെ ഭീഷണിപ്പെടുത്തി.
അന്നു രാത്രി ബെഞ്ചമിൻ ഒരു ഭ്രാന്തനെ പോലെയായിരുന്നു ലാബിൽ. അന്നു രാത്രി അവൻ തനിച്ചായിരുന്നു. എന്നെ പോലും കൂട്ടാതെ അവൻ ഒറ്റക്ക് ലാബിൽ.
അന്നു രാത്രി ലാബിൽ പ്രതീക്ഷിക്കാതെ ഒരു പൊട്ടി തെറി. എന്തു സംഭവിച്ചു എന്നും ആർക്കും അറിയില്ല. അന്നു രാത്രി മുതൽ ബെഞ്ചമിനെ കാണാൻ ഇല്ല.”
രമേശൻ ഇവൾ
💬 Comments
View all comments