Chapter Title : The Hole 3[Jarvis]
പറഞ്ഞ കഥ വിശ്വസിക്കണോ വേണ്ടയോ എന്ന സംശയത്തിൽ ആയിരുന്നു. അവരുടെ മുഖം നോക്കുമ്പോ വിശ്വസിക്കാൻ തോന്നി അവന്. ഇവർ പറഞ്ഞ കഥ ശരിയെങ്കിൽ രക്ഷപ്പെടുക എന്നത് നടക്കാത്ത ഒരു കാര്യമാണ്.
“നിങ്ങള് എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം ഞാൻ കാലു പിടിക്കാം. എനിക്ക് എൻ്റെ ഭാര്യയേയും മകനെയും കാണണം.” രമേശൻ തൊഴു കൈകളോടെ പറഞ്ഞു.
“രമേശൻ താൻ വിചാരിക്കുന്ന പോലെ അല്ല കര്യങ്ങൾ. തൻ പറഞ്ഞ കഥ വെച്ച് ബെഞ്ചമിൻ്റെ ആ പരീക്ഷണം വിജയിച്ചു കഴിഞ്ഞു. നിങ്ങളെ ഇങ്ങോട്ട് അയച്ചത് അവൻ തന്നെ ആയിരിക്കും.
പക്ഷെ നിങ്ങളെ അങ്ങോട്ട് അയക്കണമെങ്കിൽ വീണ്ടും ഒരു ഹോൾ ഓപ്പൺ ആകണം. അതിനു ബെഞ്ചമിൻ തന്നെ വേണം.”
അവരുടെ വാക്കുകളിൽ നിന്നും താൻ ഇവിടെ അകപ്പെട്ടു എന്നു മനസിലാക്കിയ രമേശൻ ആ ഗ്ലാസ് ബോക്സിൻ്റെ ഒരു മൂലയിൽ ഇരുന്നു. കരഞ്ഞു.
അവൻ്റെ കരച്ചിൽ കണ്ടു ടീനയുടെ ഉള്ള് ഒന്നു പിടഞ്ഞു. അവൾ കുറെ നേരം ആലോചിച്ച ശേഷം പറഞ്ഞു.
“രമേശാ തനിക്കു പോകാൻ ഞാൻ ഒരു വഴി കാണുന്നുണ്ട്. എന്നൽ അത് എത്ര സക്സസ് ആകും എന്ന് എനിക്ക് ഉറപ്പില്ല.”
അവളുടെ വാക്കുകൾ കേട്ട് രമേശൻ്റെ ഉള്ളിൽ ഒരു ചെറിയ പ്രതീക്ഷ വിരിഞ്ഞു.
“എന്താ വഴി.”
രമേശൻ ആവേശത്തോടെ ചോദിച്ചു.
“അത് പിന്നെ…….”
അവൾ പറഞ്ഞു തുടങ്ങിയതും റൂമിലെ സിസിടിവി ഓൺ ആയി. ആ ഇരുട്ടു മുറിയിൽ പ്രകാശം പരന്നു.
ആ റൂമിൻ്റെ വലിയ ഇരുമ്പു വാതിൽ തുറന്നു…….
***************
മഞ്ചാടി കാട് ഗ്രാമം…
രമേശൻ കട്ടിലിൽ ഉറങ്ങാതെ കിടക്കുന്നു, അടുത്തായി രാധ
💬 Comments
View all comments