Chapter Title : The Shadows 11 [വിനു വിനീഷ്]
The Shadows 11 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ)
The Shadows Part 11 Investigation Thriller Author : Vinu Vineesh
Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 | Part 10 |
ഏത് ബോസ് ?.." ആകാംഷയോടെ രഞ്ജൻ ചോദിച്ചു.
"ക്രിസ്റ്റീഫർ."
സുധി ആ പേരുപറഞ്ഞപ്പോൾ രഞ്ജനും അനസും മുഖത്തോടുമുഖം നോക്കി.
"എന്നിട്ട്.."
"രണ്ടുദിവസം ഞാനവളെ ഫോളോ ചെയ്തു. ഒന്നുപരിചയപ്പെടാൻ കുറെ അവസരങ്ങൾ നോക്കി പക്ഷെ നടന്നില്ല. ഒടുവിൽ കാക്കനാട് ജംഗ്ഷനിൽനിന്നും ആലിഞ്ചുവട്ടിലേക്ക് പോകുകയായിരുന്ന അവൾക്ക് ഞാനൊരു കെണിവച്ചു."
"ഈ ക്രിസ്റ്റീഫർ എവിടത്തുകാരനാണ്.?" ഇടയിൽ കയറി ശ്രീജിത്ത് ചോദിച്ചു.
"അറിയില്ല സർ, ഞാൻ അയാളെ കണ്ടിട്ടില്ല. ഫോണിലൂടെയുള്ള ബന്ധം മാത്രമേയുള്ളു." ശ്രീജിത്തിനെനോക്കി സുധി പറഞ്ഞു.
"എന്ത് കെണിയാണ് നീയവൾക്ക് വച്ചത്.?"
"സർ, എന്റെ പേഴ്‌സ് ഞാൻ അവൾ വരുന്ന വഴിയിലിട്ട് കാത്തിരുന്നു. പേഴ്‌സ് വീണുകിടക്കുന്നതുകണ്ട അവൾ കുനിഞ്ഞു നിന്ന് അതെടുത്ത ആ സമയത്ത് ഞാനവിടെക്ക് ചെന്ന് അതെന്റെ പേഴ്‌സ് ആണെന്നു പറഞ്ഞു. അവളത് തിരികെ തരികയും ചെയ്തു. പിന്നീട് അവിടെനിന്നുള്ള പരിചയമാണ് സർ."
"നീനക്ക് എന്തിനാണ് ഇത്രയധികം പണം.?" സംശയത്തോടെ രഞ്ജൻ ചോദിച്ചു.
"അവൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, വാച്ചുകൾ, ചെരുപ്പ്, മൊബൈൽഫോൺ അതൊക്കെ ബ്രാന്റഡ് ആണ് സർ. കൂടാതെ ബ്യൂട്ടിപാർലറിലേക്ക് ആഴ്ചയിൽ പോകുന്നതിന് പതിനായിരം രൂപവരെ ചിലവുവരും.
💬 Comments
View all comments