Chapter Title : The Shadows 2 [വിനു വിനീഷ്]
The Shadows 2 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ)
The Shadows Part 2 Investigation Thriller Author : Vinu Vineesh
Previous Parts Of this Story | Part 1 |

"സാർ," ഇടയിൽകയറി രവി വിളിച്ചു.
"എന്താടോ.."
"മിനിസ്റ്റർ പോളച്ചൻ വന്നിട്ടുണ്ട്. കാണണമെന്നു പറയുന്നു."
"മ്, ശരി, ജോർജെ, താൻ എല്ലാവരുടെയും മൊഴിരേഖപ്പെടുത്തി പോസ്റ്റ്മോർട്ടത്തിനുള്ള നടപടിക്രമങ്ങൾ എന്താണെന്നുവച്ചാൽ ചെയ്യ്.."
ഹോസ്റ്റൽവാർഡന്റെ മൊഴി രേഖപ്പെടുത്തുന്ന ജോർജിനെ നോക്കിക്കൊണ്ട് ജയശങ്കർ പറഞ്ഞു.
"ശരി സർ.."
ശേഷം ജയശങ്കർ റെവന്യൂമന്ത്രി പോളച്ചനെ കാണാൻ പോയി. വിസിറ്റിംഗ് റൂമിൽ രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം മന്ത്രി പോളച്ചൻ ഇരിക്കുന്നുണ്ടായിരുന്നു. തൊട്ടപ്പുറത്ത് മരണപ്പെട്ട നീനയുടെ അമ്മയെന്നുതോന്നിക്കുന്ന സ്ത്രീ കരഞ്ഞുകൊണ്ട് ഇരിക്കുന്നുണ്ട്.
"സർ." ജയശങ്കർ സല്യൂട്ടടിച്ചു മിനിസ്റ്ററുടെ മുൻപിൽ വന്നുനിന്നു.
"ആ, എന്തായാടോ.?" പോളച്ചൻ മുഖമുയർത്തി നോക്കി.
"സർ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ആത്മഹത്യ..." ജയശങ്കർ പറഞ്ഞു തുടങ്ങിയപ്പോഴേക്കും തളർന്നിരിക്കുന്ന ആ സ്‌ത്രീ അയാളുടെ മുഖത്തേക്ക് ദയനീയമായി നോക്കി.
"സോറി സർ."
"മ്..മോൾടെ അപ്പനും അമ്മയുമാ..." മിനിസ്റ്റർ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റു.
"വർഗീസേ, ഇവളേംകൂട്ടി അപ്പുറത്തേക്ക് പോ." പോളച്ചൻ നീനയുടെ അപ്പച്ചനോട് പറഞ്ഞു.
വർഗീസ് അവരെ തോളിൽ ചേർത്തുപിടിച്ചുകൊണ്ട് അകത്തേക്കുപോയി.
"മ്, താൻ പറ." സോഫയിലേക്കിരുന്നുകൊണ്ടു പോളച്ചൻ പറഞ്ഞു.
"സർ, ആത്മഹത്യാകുറിപ്പോ, ആണെന്ന് തോന്നിക്കുന്ന മറ്റെവിടൻസോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്യൽ തുടരുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലെ എന്തെങ്കിലും പറയാൻ സാധിക്കൂ."
" മ്, ഒരു പ്രശ്നത്തിലും ചെന്നുചാടാത്ത കുട്ട്യാ, എങ്ങനെ തോന്നി അവൾക്ക്."
പോളച്ചൻ ഈറനണിഞ്ഞ മിഴികളെ വലതുകൈയാൽ തുടച്ചുനീക്കിക്കൊണ്ട് പറഞ്ഞു.
"സർ എന്നാ ഞാനങ്ങോട്ട്..." പോകാനുള്ള അനുമതിക്കുവേണ്ടി ജയശങ്കർ നിന്നു.
"മ്.. ഞാൻ വിളിപ്പിക്കാം ഔദ്യോഗികമായി."
"സർ." ജയശങ്കർ സല്യൂട്ടടിച്ച് വീണ്ടും മൊഴി രേഖപെടുത്തുന്ന ഹാളിലേക്ക് ചെന്നു. ജോർജ് രേഖപ്പെടുത്തിയ മൊഴികൾ ജയശങ്കർ വീണ്ടും വീണ്ടും ആവർത്തിച്ചു വായിച്ചു. ആരുടെ മൊഴിയിലും അസ്വാഭാവികമായ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല.
"എവിടാ നീനയുടെ റൂം." ഫയൽ ജോർജിന്റെ കൈയിലേക്ക് തിരിച്ചേല്പിച്ചുകൊണ്ടു ജയശങ്കർ ചോദിച്ചു.
"സർ, നാലാം നിലയിലാണ്. റൂം നമ്പർ ഫോർ കെ." മുകളിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ട് വാർഡൻ
💬 Comments
View all comments