0%

Chapter Title : The Shadows 2 [വിനു വിനീഷ്]

Author : Kambikathakal Read All Parts 263

പോകാനുള്ള അനുമതിക്കുവേണ്ടി ജയശങ്കർ നിന്നു.

"മ്.. ഞാൻ വിളിപ്പിക്കാം ഔദ്യോഗികമായി."

"സർ." ജയശങ്കർ സല്യൂട്ടടിച്ച് വീണ്ടും മൊഴി രേഖപെടുത്തുന്ന ഹാളിലേക്ക് ചെന്നു. ജോർജ് രേഖപ്പെടുത്തിയ മൊഴികൾ ജയശങ്കർ വീണ്ടും വീണ്ടും ആവർത്തിച്ചു വായിച്ചു. ആരുടെ മൊഴിയിലും അസ്വാഭാവികമായ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല.

"എവിടാ നീനയുടെ റൂം." ഫയൽ ജോർജിന്റെ കൈയിലേക്ക് തിരിച്ചേല്പിച്ചുകൊണ്ടു ജയശങ്കർ ചോദിച്ചു.

"സർ, നാലാം നിലയിലാണ്. റൂം നമ്പർ ഫോർ കെ." മുകളിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ട് വാർഡൻ പറഞ്ഞു.

"എനിക്കാമുറിയൊന്നു പരിശോധിക്കണം."

"വരൂ സർ,"

വാർഡൻ എസ് ഐ ജയശങ്കറിനെയും മറ്റ് കോൺസ്റ്റബിൾമാരെയും കൂട്ടി നീനയുടെ മുറിയിലേക്കു നടന്നു.

കോണിപ്പാടികൾ ഓരോന്നായി തള്ളിനീക്കുമ്പോഴും മുന്നോട്ട് നയിക്കാനുള്ള തെളിവുകൾ കിട്ടുമെന്ന ശുഭാപ്തി വിശ്വാസമായിരുന്നു ജയശങ്കറിന്.

"സർ ഇതുവഴി." വാർഡൻ കാണിച്ച വഴിയിലൂടെ അവർ മുന്നോട്ട് നടന്നു.

ഫോർ കെ എന്ന മുറിയിലേക്ക് വാർഡൻ ആദ്യംകയറി. ശേഷം ജയശങ്കറും രവിയും ജോർജും.

നാല് കട്ടിലുകൾ. അതിൽ ജാലകത്തിനോട് ചാരിയായിരുന്നു നീനയുടെ കട്ടിൽ കിടന്നിരുന്നത്. ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയാൽ ഒരു സ്വകാര്യവ്യക്തിയുടെ വാഴത്തോട്ടമാണ്.

"ഈ റൂമിലുള്ള ബാക്കി മൂന്നുപേരെവിടെ വിളിക്കൂ അവരെ." ജയശങ്കർ വാർഡനോടായി പറഞ്ഞു. ശരിയെന്നഭാവത്തിൽ അവർ വേഗം താഴേക്കുപോയി ഉടനെതന്നെ തിരിച്ചുവന്നു. കൂടെ നീനയോടൊപ്പം താമസിച്ചിരുന്ന മറ്റ് മൂന്ന് പെൺകുട്ടികളും ഉണ്ടായിരുന്നു. മുറിയിലേക്ക് കടന്നുവന്ന് അവർ മൂന്നുപേരും നിരന്നുനിന്നു. നീനയുടെ വേർപാട് അവരെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് അവരുടെ മുഖത്തുനിന്ന് ജയശങ്കറിന് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.

"എന്താ നിങ്ങടെ പേര് ?.. ജയശങ്കർ മൂന്നുപേരുടെ മുഖത്തേക്ക് മാറിമാറി നോക്കിക്കൊണ്ട് ചോദിച്ചു.

"ജിനു,

"അക്സ"

"അതുല്യ"

"നീന ആത്മഹത്യ ചെയ്യുമെന്ന്

💬 Comments

View all comments