0%

Chapter Title : The Shadows 6 [വിനു വിനീഷ്]

Author : Kambikathakal Read All Parts 201

The Shadows 6 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ)

The Shadows Part 6 Investigation Thriller Author : Vinu Vineesh

Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 |

"സർ, ഇന്നലെ തന്ന നമ്പർ ട്രാക്ക് ചെയ്‌തിരുന്നു. ആകെ 4 ഫോൺകോളാണ് വന്നത്. അതിൽ ഒന്ന് ആ കുട്ടിയുടെ 'അമ്മ. രണ്ടെണ്ണം കൂട്ടുകാർ. ലാസ്റ്റ് 12 മിനിറ്റുള്ള ഒരു കോളാണ് കേസിന് ആസ്പതമായിട്ടുള്ളത്. അതു ഞാൻ ഡോക്യുമെന്റായി വാട്സാപ്പ് ചെയ്തിട്ടുണ്ട്."

"താങ്ക് യൂ, ഉണ്ണി." അനസ് നന്ദി രേഖപ്പെടുത്തി. ശേഷം ഫോൺ കട്ട് ചെയ്ത് വാട്സാപ്പിൽ വന്ന ശബ്ദരേഖ ഡൗൺലോഡ് ചെയ്ത് അയാൾ കേൾക്കാൻ തുടങ്ങി. അതിൽ കേസിന് ആസ്പദമായ ഒരുഭാഗം അയാൾ വീണ്ടും വീണ്ടും കേട്ടു.

"ജിനു, ഇന്ന് മൂന്നുപോലീസുകാർ വന്നിരുന്നു. നീനയുടെ മരണവുമായി എന്തെങ്കിലും അറിയാമോയെന്ന് ചോദിച്ചു. ആത്മഹത്യക്ക് സാധ്യതകുറവാണ് എന്നാ അവർ പറയുന്നേ. സുധി. ഇനി അവൻ ആണോ? മറ്റേ കാര്യം ഞാൻ പറഞ്ഞില്ല. അഥവാ പറഞ്ഞാൽ ഉറപ്പായും വീട്ടിൽ അറിയും, അപ്പൊ ആകെ പ്രശ്നമാവും. ജിനു, നിന്റെ അടുത്ത് വൈകാതെ അവരെത്തും നീയും ആ കാര്യം പറയരുത്. "

തങ്ങളിൽ നിന്ന് എന്തോ ഒളിക്കുന്നുണ്ടെന്ന് മനസിലാക്കിയ അനസ് ക്ഷേത്രത്തിൽ നിന്നും പുറത്തേക്കിറങ്ങിയ രഞ്ജന്റെ അടുത്ത് കാര്യങ്ങൾപറഞ്ഞു.

"കാര്യങ്ങളൊക്കെ വളരെ നല്ല രീതിയിൽതന്നെ അവസാനിക്കുന്നുണ്ടല്ലോ അനസേ." രഞ്ജൻ പറഞ്ഞു. ശേഷം അടുത്തുള്ള ഹോട്ടലിൽനിന്നും പ്രഭാതഭക്ഷണം കഴിച്ചിട്ട് അവർ വീണ്ടും യാത്രതുടർന്നു.

××××××××××

💬 Comments

View all comments