Chapter Title : The SPY [Sukimon]
ഇരുപ്പ് കണ്ടിട്ട് സഹിച്ചില്ല ഞാൻ അടുത്ത് ചെന്നു അച്ഛന്റെ തോളിൽ കൈ വച്ച്
"അച്ഛാ..."
അച്ഛൻ വാടിയമുഖവും കലങ്ങിയ കണ്ണുകൾ കൊണ്ട് എന്നെ നോക്കി
"ആ നി വന്നോ"
"ഉം ഇപ്പം വന്നതേ ഉള്ളു"
"ഉം...... "
"ഇത് എന്ത് ഇരിപ്പ അച്ഛാ എണീക്ക് "
"കുറച്ച് നാൾകൂടി കഴിഞ്ഞാൽ പിന്നെ ഇനി എന്നും ഈ ഇരിപ്പാട", മോനെ എന്റെ ജോലി കൂടെ പോയാൽ നമ്മൾ ഇനി എന്ത് ചെയ്യുമെടാ? " എന്ന് ചോദിച്ചു എന്റെ കൈ നെഞ്ചിനോട് ചേർത്ത് വിറയാർന്ന ചുണ്ടുകളോടെ അച്ഛൻ ചോദിച്ചു
എന്റെ കണ്ണ് നിറഞ്ഞു ഒഴുകി എന്റെ നെഞ്ചിൽ പെട്ടന്ന് ഭാരം കേറുന്ന പോലെ തോന്നി
ഇനിയും താമസിക്കാൻ പാടില്ല ഞാൻ വീട്ടുകാര്യത്തിൽ ശ്രെധിക്കണ്ട സമയം ആയി കഴിഞ്ഞു ഏത് ജോലി ചെയ്യാനും തയ്യാർ ആയെ പറ്റു പെട്ടന്നാണ് ഞാൻ ദിലീപ് സാർ പറഞ്ഞ കാര്യം ഓർത്തത് എന്തായാലും കൊല്ലും കൊലയും ഒന്നും അല്ലല്ലോ തല്ക്കാലം അവിടെ കേറാം
"അച്ഛാ വിഷമിക്കണ്ട ഞാൻ ഒരു സന്തോഷ വാർത്ത പറയാനായി വരൂ ആയിരുന്നു "
അത് കേട്ട് അച്ഛനും അമ്മയും ഒന്നു ഞെട്ടി അവര് എന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി
"എനിക്ക് ഒരു ജോലി ശെരിയായി സാർ അത് പറയാൻ ആ എന്നെ വിളിച്ചത്"
ഇത് കേട്ടതും അച്ഛനും അമ്മയും എന്നെ വന്നു കെട്ടിപ്പിടിച് ഉമ്മ തന്നു സജിതക്കും സന്തോഷം ആയി
"ആണോ മോനെ സത്യം ആണോ? എവിടെയാ എന്ന ജോലിയാ" എല്ലാവരും കൂടെ എന്നെ വളഞ്ഞുകൊണ്ട് ഓരോന്ന് ചോദിക്കാൻ തുടങ്ങി
"Lab
💬 Comments
View all comments