0%

Chapter Title : തീരാത്ത സൗഹ്രദം

Author : kkstories Read All Parts 76

തീരാത്ത സൗഹ്രദം


Theeratha sauhridam bY Gs

പെണ്ണ് കാണൽ ചടങ്ങും കഴിഞ്ഞു ചെറുക്കനും കൂട്ടരും യാത്ര പറഞ്ഞിറങ്ങിയതും വീട്ടുകാരുടെ മുഖത്തു അതുവരെയുണ്ടായിരുന്ന അങ്കലാപ്പെല്ലാം മാറി തെളിച്ചമേറി വന്നു...

''നല്ല ഐശ്വര്യമുള്ള ചെക്കൻ... നമ്മുടെ അമ്മുവിനു എന്തുകൊണ്ടും ചേരും.... അല്ലേ ഏട്ടാ...??''

മൂത്ത അമ്മായി അച്ഛനെ നോക്കി ചോദിക്കുമ്പോൾ മറുപടിയായി അച്ഛനൊന്നു പുഞ്ചിരിച്ചു...

''കണ്ടാലറിയാം... നല്ല തറവാടികളാ... ചെക്കന്റെ കഴുത്തിലു കിടക്കണ മാല ഒരു മൂന്നേമുക്കാൽ പവനെങ്കിലും വരും... അല്ലെ ഏടത്തി??''

ഇളയ അമ്മായി പറയുന്നത് കേട്ട് സംശയത്തോടെ ഞാൻ അമ്മായിയെ മിഴിച്ചു നോക്കി...

ചായ കൊടുത്ത ഞാൻ പോലും അതൊന്നും കണ്ടില്ല... മുറിയുടെ വാതിൽക്കൽ നിന്നും എത്തി നോക്കിയ അമ്മായി ഇതെങ്ങനെ കണ്ടെത്തി....

അല്ലേലും ഈ കാര്യത്തിൽ എല്ലാം നോക്കേണ്ടതു അവരുടെ കടമയാണല്ലോ അല്ലേ...

അച്ഛന്റെയും അമ്മയുടെയും മുഖത്തെ പ്രസന്നത കണ്ടാൽ അറിയാം ഇന്നേക്കു വേണേൽ ഇന്ന് എന്നെ അവരോടൊപ്പം പറഞ്ഞു വിടാൻ പരിപൂർണ്ണ സമ്മതമാണെന്ന്....

അവശേഷിക്കുന്ന ചടങ്ങുകളെ പറ്റി കൂട്ടം കൂടിയിരുന്നു കാര്യമായ ചർച്ച ചെയ്യുമ്പോഴാണ് അനിയത്തി കുട്ടി തനിക്കൊരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു കയറി വന്നത്...

തല മുതിർന്നവർ സംസാരിക്കുന്നതിനിടയിൽ ഇളയവർ സംസാരിക്കാൻ പാടില്ല എന്ന അലിഖിത നിയമം അവിടെ നിലനിൽക്കുന്നുണ്ടായിരുന്നെങ്കിലും, ഒരുപക്ഷേ എന്റെ വിവാഹക്കാര്യമായതുകൊണ്ടാകാം അവളുടെ അഭിപ്രായത്തിനു ഏവരും കാതു കൂർപ്പിച്ചു...

''ചെക്കന് വാട്ട്സാപ്പും ഫേസ്ബുക്കും ഒന്നും തന്നെയില്ല...''

കൊടുമ്പിരികൊണ്ടിരുന്ന ചർച്ച ഒരു നിമിഷം നിശബ്ദമായി... എല്ലാവരും പരസ്പരം മുഖത്തോടു മുഖം നോക്കി...

''വാട്ട്സാപ്പും ഫേസ്ബുക്കുമില്ലാത്ത ചെക്കനോ... അതും ഇന്നത്തെ കാലത്ത്... അതിലെന്തോ കാര്യമായ പ്രശ്നമുണ്ടല്ലോ...''

തീന്മേശയിൽ തന്റെ സ്മാർട്ട്ഫോണിൽ തോണ്ടിക്കളിച്ചുകൊണ്ടിരുന്ന മുത്തശ്ശി അവളുടെ അഭിപ്രായത്തിനു പിന്തുണയേകിക്കൊണ്ട് തന്റെ ഫേസ്ബുക്കിൽ കയറി സ്റ്റാറ്റസ് കുറിച്ചു...

''ഫീലിംഗ് കൺഫ്യൂസ്ഡ്...''

അതിനെ പിന്താങ്ങിക്കൊണ്ട് മൂത്ത അമ്മായി തന്റെ വാക്കുകൾ തിരുത്തിക്കുറിച്ചു...

''എനിക്കപ്പഴേ തോന്നി ഒരു കള്ള ലക്ഷണം... ഞാൻ പിന്നെ പറയണ്ടാന്നു കരുതി....''

കൂട്ടിനു ഇളയ അമ്മായിയും...

''അതെ... ആ കഴുത്തിൽ കണ്ടതു മുക്കു പണ്ടമാണോ എന്നെനിക്കും ഒരു സംശയമുണ്ടായിരുന്നു....''

ആദ്യത്തെ പെണ്ണുകാണൽ ആയതുകൊണ്ടാണോ അതോ എന്റെ മനസ്സിൽ ആ മുഖം പതിച്ചുപോയതുകൊണ്ടാണോ എന്നറിയില്ല... അവരുടെ

💬 Comments

View all comments