Chapter Title : തീരം തൊടാത്ത തിരകൾ [SKR]
ഒച്ചയും പുറത്തുനിൽക്കുന്ന അഭിയ്ക്ക് കൃത്യമായി കേൾക്കാമായിരുന്നു.
അഭി ഏകദേശം തൊഴുത്തിലെ ജോലികളെല്ലാം തീർത്തു. കൈയിലും കാലിലും പുരണ്ട ചെളി കളയാനായി അവൻ കുളിമുറിയുടെ വശത്തുള്ള പൈപ്പിൻ ചുവട്ടിലേക്ക് നടന്നു. ടാപ്പ് തുറന്ന് കയ്യും കാലും കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് ഉള്ളിൽ നിന്നും മിനിയുടെ വിളി കേട്ടത്.
"അയ്യോ... അഭി ചേട്ടാ! ഒന്ന് ഇങ്ങോട്ട് വന്നേ..."
അഭി പെട്ടെന്ന് ടാപ്പ് പൂട്ടി. "എന്താടീ? എന്താ പറ്റിയത്?" അവൻ അല്പം ഉറക്കെ ചോദിച്ചു.
"എന്റെ കൈയിൽ നിന്ന് സോപ്പ് ദാ പുറത്തേക്ക് തെറിച്ചു പോയി. അതൊന്ന് എടുത്തു തരാമോ?" വാതിലിനടിയിലെ ചെറിയ വിടവിലൂടെ അവൾ വിളിച്ചുപറഞ്ഞു.
"ഈ പെണ്ണിന്റെ ഒരു കാര്യം! നോക്കിക്കണ്ടൊക്കെ കുളിക്കണ്ടേടീ..." അഭി പിറുപിറുത്തുകൊണ്ട് കുളിമുറിയുടെ മുന്നിലേക്ക് ചെന്നു. സിമന്റ് തേച്ച് കാവി പതിപ്പിച്ച ആ പഴയ സ്റ്റെപ്പിൽ അവളുടെ പച്ച നിറമുള്ള ലക്ഷ് സോപ്പ് വീണു കിടപ്പുണ്ടായിരുന്നു. അതിൽ കുറച്ചു മണ്ണും പുരണ്ടിരുന്നു. അഭി അത് കുനിഞ്ഞെടുത്തു, അതിലെ മണ്ണ് കൈകൊണ്ട് തട്ടിമാറ്റി.
"ഞാൻ ഇത് വാതിലിന്റെ മുകളിൽക്കൂടി ഉള്ളിലേക്ക് ഇടാം, പിടിച്ചോ," അഭി പറഞ്ഞു.
"അയ്യോ വേണ്ട ചേട്ടാ... ഞാൻ ദേ മുഖത്തും കണ്ണിലുമൊക്കെ സോപ്പ് തേച്ചു നിൽക്കുകയാ. കണ്ണ് കാണാൻ പറ്റില്ല. താഴെ വീണുപോകും," എന്ന് പറഞ്ഞുകൊണ്ട് അവൾ കുളിമുറിയുടെ തടിവാതിൽ മെല്ലെ തുറന്നു.
അകത്തെ ആ മഞ്ഞ വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ, പുറത്തെ കനത്ത ഇരുട്ടിലേക്ക് സോപ്പ് പതച്ച അവളുടെ നനഞ്ഞ കൈകൾ നീണ്ടു വന്നു. "ഇനി താഴെ കളയല്ലേ," എന്ന് പറഞ്ഞുകൊണ്ട് അഭി ആ സോപ്പ് അവളുടെ കൈവെള്ളയിലേക്ക് വെച്ചു കൊടുത്തു. അവൻ തിരിഞ്ഞു
💬 Comments
View all comments