Chapter Title : തീരം തൊടാത്ത തിരകൾ 2 [SKR]
ഇരുന്നുണ്ണാനുള്ള സ്വത്തുക്കൾ ആ മനുഷ്യനുണ്ട്. ലക്ഷ്വറി കാറും വലിയ ബംഗ്ലാവുമൊക്കെയുണ്ടെങ്കിലും, സ്വന്തം വീട്ടിലിരുന്ന് സമാധാനത്തോടെ ഒരു ഗ്ലാസ് കള്ള് കുടിക്കാൻ ആ പാവത്തിന് യോഗമില്ല! ഇപ്പോൾ തന്നെ അയാൾക്ക് ഒരുപാട് അസുഖങ്ങളുണ്ടെന്ന് അഭിയ്ക്കറിയാമായിരുന്നു. അതുകൊണ്ടായിരിക്കാം ലിസിയുടെ അമ്മ അയാളെ മദ്യപാനത്തിൽ നിന്നും അത്ര കടുപ്പത്തിൽ വിലക്കിയിരിക്കുന്നത്. 'ഏതായാലും അങ്കിൾ വിളിച്ചാൽ പോകണം, പാവം മനുഷ്യൻ...'
ഓരോന്നോർത്ത് വ
ണ്ടിയോടിച്ച അവൻ ഒടുവിൽ കുര്യച്ചന്റെ വീട്ടുപടിക്കൽ വന്ന് നിന്നു.
ഏകദേശം ഏഴു മണിയോടെയാണ് അഭി കാറോടിച്ച് ലിസിയുടെ വീട്ടിൽ തിരിച്ചെത്തിയത്. മുറ്റത്ത് വണ്ടി ഒതുക്കി നിർത്തി, അതിന്റെ ചാവിയുമായി അവൻ പൂമുഖവാതിൽ കടന്ന് അകത്തേക്ക് കയറി. ലിവിങ് ഹാളിലെ സോഫയിലിരുന്ന് കുര്യാക്കോസച്ചായന്റെ മകൻ അമൽമോൻ പുസ്തകം തുറന്നു വച്ച് പഠിക്കുന്നുണ്ടായിരുന്നു.
"അമ്മ എവിടെടാ അമൽ?" അഭി ചാവിയും കയ്യിൽപ്പിടിച്ച് അവനോട് ചോദിച്ചു.
"ആ... അകത്തു കാണും അണ്ണാ," എന്ന് മാത്രം പറഞ്ഞ് അവൻ വീണ്ടും പുസ്തകത്തിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു.
ലിസി അടുക്കളയിൽ കാണുമെന്ന് കരുതി അവൻ അങ്ങോട്ട് നടന്നു. പോകുന്ന വഴിയിലാണ് മറിയാമ്മ ചേടത്തിയുടെ മുറിയിലെ ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം അവൻ കേട്ടത്; അമ്മച്ചി കുളിക്കുകയോ മറ്റോ ആയിരിക്കാം. അടുക്കളയിൽ ചെന്നപ്പോൾ അവിടെ ആരെയും കണ്ടില്ല. അങ്ങനെയെങ്കിൽ ലിസി അവളുടെ സ്വന്തം മുറിയിൽ കാണുമെന്ന് കരുതി അവൻ തിരികെ നടന്ന് അവളുടെ ബെഡ്റൂമിന്റെ മുന്നിലെത്തി. വാതിൽ ചാരിയിട്ടിരിക്കുകയായിരുന്നു.
അവൻ വലിയ സങ്കോചമൊന്നും കൂടാതെ തന്നെ വാതിൽ ചെറുതായി തള്ളി അകത്തേക്ക് കടന്നു. ആ വീട്ടിൽ അങ്ങനെ കയറിച്ചെല്ലാനുള്ള ഒരു സ്വാതന്ത്ര്യം, അല്ലെങ്കിൽ ഒരു പ്രത്യേക
💬 Comments
View all comments