Chapter Title : തീരം തൊടാത്ത തിരകൾ 2 [SKR]
കുടിച്ചു തീർത്തു.❤️.https://ibb.co/mCFjZ3Ht എന്നിട്ട് അടുക്കള വാതിലിലേക്ക് ഭയത്തോടെ ഒന്നു നോക്കിക്കൊണ്ട് പറഞ്ഞു: "അവൾ കണ്ടാൽ വലിയ പ്രശ്നമാടാ..." എന്ന് പറഞ്ഞ് കുപ്പി വേഗം പഴയതുപോലെ ഒളിപ്പിച്ചു വെച്ചു.
അപ്പോഴേക്കും അമ്മച്ചി ചായയുമായി അങ്ങോട്ട് വന്നു. ചായ കുടിച്ച്, അല്പനേരം കൂടി അവിടെയിരുന്ന് സംസാരിച്ച ശേഷം അഭി എഴുന്നേറ്റു. "എന്നാൽ ശരി അങ്കിളെ, അമ്മച്ചി... ഞാൻ ഇറങ്ങുകയാണ്," എന്ന് പറഞ്ഞ് അവൻ യാത്ര ചോദിച്ചു പുറത്തേക്ക് നടന്നു.
അവൻ കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു നിൽക്കുമ്പോൾ, ജോസച്ചായൻ പതുക്കെ കാറിനടുത്തേക്ക് നടന്നു വന്നു. എന്നിട്ട് കാറിന്റെ ഗ്ലാസിനുള്ളിലേക്ക് തലയിട്ട്, അടുക്കളയിലുള്ള ഭാര്യ കേൾക്കാത്ത രീതിയിൽ രഹസ്യമായി പറഞ്ഞു:
"എടാ അഭീ... നീ ഇടയ്ക്കൊക്കെ ഇങ്ങോട്ട് ഒന്നു വരണമോട്ടോ. ഞാനിവിടെ ഒറ്റയ്ക്ക് ഇരുന്ന് ബോറടിച്ചിരിക്കുകയാണ്. നമുക്ക് ഇരുന്ന് ഒന്നു കൂടാം."
"സമയം കിട്ടുമ്പോൾ ഞാൻ വരാം അങ്കിളെ," അവൻ പുഞ്ചിരിയോടെ പറഞ്ഞു.
"അതല്ലടാ... നീ ഒരു കാര്യം ചെയ്യ്. അടുത്ത ഞായറാഴ്ച അല്ലാത്ത തൊട്ടടുത്ത ഞായറാഴ്ച അവളുടെ കുടുംബത്തിൽ ഒരു കല്യാണമുണ്ട്. ഞാൻ നിന്നെ വിളിക്കാം, നീ അന്ന് ഇങ്ങോട്ട് പോര്. കേട്ടല്ലോ? അവളും മേരിയും കല്യാണത്തിന് പോയാൽ പിന്നെ തിങ്കളാഴ്ചയേ തിരിച്ചു വരൂ. അന്ന് നമുക്ക് ഇവിടെ ഇരുന്ന് ആരും അറിയാതെ അടിച്ചുപൊളിക്കാം!"
"ഓ... ശരി അങ്കിളെ, ഞാൻ വരാം," അവൻ ചിരിച്ചുകൊണ്ട് മറുപടി നൽകി.
അവരോട് കൈവീശി യാത്ര പറഞ്ഞ് അവൻ വണ്ടി മുന്നോട്ട് എടുത്തു. അപ്പോഴേക്കും നേരം നന്നായി ഇരുട്ടിത്തുടങ്ങിയിരുന്നു. തിരികെ കാറോടിച്ച് പോകുമ്പോൾ അഭിയുടെ മനസ്സിൽ മുഴുവൻ ജോസച്ചായന്റെ കാര്യമായിരുന്നു. തലമുറകൾക്ക്
💬 Comments
View all comments