0%

Chapter Title : തീരം തൊടാത്ത തിരകൾ 2 [SKR]

Author : Srk Read All Parts 374.8K

"ആഹാ... ഇത് നമ്മുടെ അഭിയല്ലേ! നീ ഇങ്ങോട്ടൊക്കെ വന്നിട്ട് ഇപ്പൊ കുറെ നാളായല്ലോടാ... വാ, അകത്തേക്ക് കയറി വാ," ജോസച്ചായൻ സന്തോഷത്തോടെ അവനെ സ്വാഗതം ചെയ്തു. അയാൾക്ക് അഭിയെ വലിയ കാര്യമായിരുന്നു. കുര്യാക്കോസച്ചായന്റെ വീട്ടിൽ വെച്ച് അവർ മുൻപ് പലപ്പോഴും ഒരുമിച്ച് കൂടാറുണ്ടായിരുന്നു.

"ഓ... ഇല്ല അങ്കിളെ, ഇപ്പൊ നേരം ഒരുപാടായി. പോയിട്ട് കുറച്ചു ധൃതിയുണ്ട്," അവൻ അയാളെ 'അങ്കിൾ' എന്നായിരുന്നു വിളിച്ചിരുന്നത്.

"അതൊന്നും പറഞ്ഞാൽ പറ്റില്ല, നീ ഇങ്ങ് ഇറങ്ങി വാടാ ചെക്കാ... ഒരു കപ്പ് ചായയെങ്കിലും കുടിച്ചിട്ട് പോകാം," അങ്കിൾ സ്നേഹത്തോടെ നിർബന്ധിച്ചപ്പോൾ അഭിയ്ക്ക് മാറ്റിവെക്കാൻ കഴിഞ്ഞില്ല. അവൻ അല്പം മടിയോടെ കാർ മുറ്റത്തൊരു വശത്തേക്ക് ഒതുക്കി നിർത്തി പുറത്തിറങ്ങി.

അങ്കിൾ അവനെയും കൂട്ടി നേരെ തന്റെ പേഴ്സണൽ ഓഫീസ് റൂമിലേക്ക് നടന്നു. ലിസിയുടെ അമ്മ അവന് ചായയുണ്ടാക്കാനായി അടുക്കളയിലേക്ക് പോയിരുന്നു. മേരിയാകട്ടെ, വന്ന പാടെ ആരോടും ഒന്നും പറയാതെ മുകളിലെ അവളുടെ മുറിയിലേക്ക് പോവുകയും ചെയ്തു. ഇപ്പോൾ ആ ഓഫീസ് റൂമിൽ അങ്കിളും അഭിയും മാത്രമായി.

അങ്കിൾ പെട്ടെന്ന് വാതിലിലേക്ക് ഒന്നു നോക്കി, ശബ്ദം താഴ്ത്തി അഭിയോട് ചോദിച്ചു: "എടാ... അവൾ അടുക്കളയിൽ നിന്നും ചായയുമായി വരുന്നതിന് മുന്നേ നമുക്ക് ഇരുന്ന് ഓരോ പെഗ്ഗ് അടിച്ചാലോ?"

"അയ്യോ... വേണ്ട അങ്കിളെ. എനിക്ക് തിരികെ വണ്ടിയോടിച്ച് പോകാനുള്ളതാ. അങ്കിൾ വേണമെങ്കിൽ അടിച്ചോ," അവൻ സ്നേഹപൂർവ്വം അത് നിരസിച്ചു.

"എന്നാൽ ശരി..." എന്ന് പറഞ്ഞ് അങ്കിൾ വേഗം അവിടുത്തെ ഷോക്കേസിൽ നിന്നും ഒരു മുന്തിയ ഇനം വിദേശ വിസ്കി കുപ്പിയെടുത്ത് ഗ്ലാസിലേക്ക് അല്പം ഒഴിച്ച് ഒറ്റവലിക്ക്

💬 Comments

View all comments