0%

Chapter Title : തീരം തൊടാത്ത തിരകൾ [SKR]

Author : Srk Read All Parts 192.9K

ഇടുക്കിയുടെ മണ്ണിൽ വെളിച്ചം വീഴുന്നതേ ഉണ്ടായിരുന്നുള്ളൂ. മഞ്ഞപ്പാറ മലനിരകളെ പതിവുപോലെ കനത്ത മൂടൽമഞ്ഞ് പൂർണ്ണമായും വിഴുങ്ങിയിരുന്നു. റബ്ബർ തോട്ടങ്ങളിലെ ഇലകളിൽ നിന്നും മഞ്ഞുതുള്ളികൾ ഇറ്റുവീഴുന്ന ശബ്ദം മാത്രം. തണുപ്പ് അസ്ഥികളിലേക്ക് തുളച്ചുകയറുന്ന ആ പുലർച്ചെ, തന്റെ ചെറിയ ഓട്ടുകൂരയ്ക്കുള്ളിൽ കമ്പിളിപ്പുതപ്പും പുതച്ച് നല്ല ഉറക്കത്തിലായിരുന്നു അഭി.പെട്ടെന്നാണ് വാതിലിൽ ശക്തമായ മുട്ടലുണ്ടായത്. ഒപ്പം അനിയത്തി മിനിയുടെ ശബ്ദവും.

"അണ്ണാ... അണ്ണാ... ഒന്നിറങ്ങി വന്നേ.. അണ്ണാ എഴുന്നേൽക്കണേ..."

മിനിയുടെ നിലവിളി കലർന്ന വിളി കേട്ടാണ് അഭി ഞെട്ടി ഉണർന്നത്. അവൻ പുതപ്പുമാറ്റി ബെഡിൽ എഴുന്നേറ്റു ഇരുന്നു. കൈയിലിരുന്ന റിയൽമി ഫോണിൽ സമയം നോക്കി—പുലർച്ചെ 5:45. എപ്പോഴും നേരത്തെ എഴുന്നേറ്റ് പാൽ കറക്കാൻ പോകുന്ന തനിക്ക് ഇന്ന് അല്പം വൈകിപ്പോയിരിക്കുന്നു. അവൻ വേഗം ചെന്ന് വാതിൽ തുറന്നു.

"എന്താടീ? എന്തിനാ ഇങ്ങനെ ബഹളം വെക്കുന്നത്?" കണ്ണുകൾ തിരുമ്മി, കൈകൾ തിരുമ്മിക്കൊണ്ട് അഭി ചോദിച്ചു.

മിനിയുടെ മുഖം വിളറിയിരുന്നു, അവൾ ശ്വാസം വിടാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. "അണ്ണാ... അത്... നമ്മുടെ കുര്യാക്കോസ് ചേട്ടൻ..."

"കുര്യാക്കോസ്ച്ചായനോ? അദ്ദേഹത്തിന് എന്തുപറ്റി?" അഭിയുടെ മുഖത്ത് പെട്ടെന്ന് ഒരു ആകാംക്ഷയും ആശ്ചര്യവും തെളിഞ്ഞു.

"കുര്യാക്കോസ്ച്ചായൻ മരിച്ചുപോയി അണ്ണാ! ദാ ഇപ്പൊൾ അപ്പുറത്തെ സുകുമാരൻ ചേട്ടൻ വിളിച്ചു പറഞ്ഞതേയുള്ളൂ..." മിനി വളരെ സങ്കടത്തോടെ പറഞ്ഞു.

"എന്ത്?! മരിച്ചെന്നോ? എൻ്റെ ദൈവമേ... നീ എന്തൊക്കെയാടീ ഈ പറയുന്നത്? അഭിയുടെ ശബ്ദം ഇടറി. അവന്റെ കണ്ണുകളിൽ വിശ്വസിക്കാൻ കഴിയാത്ത ഭാവമായിരുന്നു.ഇന്നലെ കൂടി ഞാൻ കണ്ടതാണല്ലോ ...അപ്പോഴൊന്നും ഒരു അസുഖവും ഉള്ളതായി പറഞ്ഞില്ലല്ലോ..?

അപ്പോഴേക്കും അടുക്കളയിൽ നിന്നും അമ്മ രുക്മിണി അങ്ങോട്ട് ഓടിവന്നു. അവരുടെ കണ്ണുകൾ

💬 Comments

View all comments