0%

Chapter Title : തീരം തൊടാത്ത തിരകൾ 2 [SKR]

Author : Srk Read All Parts 374.8K

"അല്ല... ഈ മേരിക്കൊച്ചിനും ഒരു നല്ല ആലോചന നോക്കണം. പലതും വരുന്നുണ്ടെന്നേ ഉള്ളൂ, ഒന്നും അങ്ങോട്ട് ഉറയ്ക്കുന്നില്ല. ഈ ബ്രോക്കർമാരൊക്കെ കാശും വാങ്ങിപ്പോകും, അതല്ലാതെ ഒന്നും നടക്കുന്നില്ല." അമ്മച്ചിയുടെ വാക്കുകളിൽ ഒരു അമ്മയുടെ നിരാശ വ്യക്തമായിരുന്നു.

തന്റെ കല്യാണത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസ്സിലായതും മേരി ഫോണിൽ നിന്നും തലയുയർത്തി അല്പം ദേഷ്യത്തോടെ ഇടപെട്ടു: "ഈ അമ്മയോട് ഞാൻ എത്ര തവണ പറഞ്ഞതാ... എനിക്കിപ്പോ കല്യാണം വേണ്ടെന്ന്!"

"പിന്നെ... മൂക്കിൽ പല്ല് വന്നിട്ടാണോ കൊച്ചേ നീ കല്യാണം കഴിക്കുന്നത്? നല്ല പ്രായത്തിൽ ആണ് ഇതൊക്കെ നടക്കേണ്ടത്," അമ്മച്ചി തിരിഞ്ഞുനോക്കി പറഞ്ഞു.

"എനിക്ക് എന്റെ പഠിപ്പൊക്കെ പൂർത്തിയാക്കി, നല്ലൊരു ജോലി കിട്ടിയിട്ട് മതി കല്യാണം," അവൾ കട്ടയത്തിൽ പറഞ്ഞു.

അഭി കണ്ണാടിയിലൂടെ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി. ദേഷ്യം വന്നതുകൊണ്ട് മേരിയുടെ വെളുത്ത മുഖം അല്പം ചുവന്നുതുടുത്തിരുന്നു. ആ രൂപത്തിൽ അവൾ കാണാൻ പ്രത്യേകമൊരു ഭംഗിയുണ്ടായിരുന്നു. ഇതിനിടയിൽ മേരിയുടെ നോട്ടം പെട്ടെന്ന് കണ്ണാടിയിലേക്ക് വരികയും അഭിയുടെ കണ്ണുകളുമായി ഉടക്കുകയും ചെയ്തതും, അവൻ പരുങ്ങിപ്പോയി. അവൻ വേഗം നോട്ടം മാറ്റി മുന്നിലെ റോഡിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു.

അങ്ങനെ സംസാരിച്ചു കൊണ്ടിരുന്നപ്പോഴേക്കും ടൗണിലുള്ള അവരുടെ വലിയ വീടെത്തി. ഗേറ്റ് കടന്ന് പോർച്ചിലേക്ക് വണ്ടി നിർത്തിയതും അമ്മയും മേരിയും ഇറങ്ങി. വലിയൊരു ആഡംബര ബംഗ്ലാവായിരുന്നു അത്. ലിസിയുടെ അപ്പൻ ജോസ് വലിയൊരു ബിസിനസ്സുകാരനായിരുന്നു; വർഷങ്ങളോളം ദുബായിലായിരുന്ന അയാളിപ്പോൾ നാട്ടിൽ തന്നെയുണ്ട്.

കാറ് വന്നു നിൽക്കുന്ന ശബ്ദം കേട്ട് ജോസച്ചായൻ വീടിന്റെ സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു. അഭി വണ്ടിയിൽ നിന്ന് ഇറങ്ങാതെ ഡ്രൈവിംഗ് സീറ്റിൽ തന്നെ ഇരിക്കുകയായിരുന്നു.

💬 Comments

View all comments