0%

Chapter Title : തീരം തൊടാത്ത തിരകൾ 2 [SKR]

Author : Srk Read All Parts 374.7K

ഉറങ്ങിയത്... ഉറക്കപ്പിശാച്!" അവൾ ചുണ്ടുകൾ ചെറുതായി മലർത്തി, അല്പം ചിണുങ്ങിക്കൊണ്ട് പറഞ്ഞു. എന്നിട്ട് തലയൊന്ന് വെട്ടിച്ച് അവൾ പെട്ടെന്ന് മുറിയിൽ നിന്നും തിരിഞ്ഞു നടന്നു.

അവൾ പോകുന്നത് നോക്കി ചായ കുടിക്കുമ്പോൾ അഭിയുടെ ഉള്ളിൽ ഒരു നിരാശ പടർന്നു. 'ഹാവൂ... രാത്രി അവളുടെ അടുത്തേക്ക് വരാത്തതിനെ ദേഷ്യം ആകുമോ അവൾക്ക്..!!

അവൻ വേഗം എഴുന്നേറ്റ് കുളിമുറിയിലേക്ക് നടന്നു. നല്ല തണുത്ത വെള്ളത്തിൽ കുളിച്ച് ശരീരവും മനസ്സും ഒന്ന് തണുപ്പിച്ച ശേഷം, തലയും തോർത്തി അവൻ മുറ്റത്തേക്ക് ഇറങ്ങി. അപ്പോഴേക്കും അമ്മ രുക്മിണി സൊസൈറ്റിയിൽ നിന്നും പാൽ അളന്ന് തിരിച്ചെത്തി, തൊഴുത്തിൽ പശുക്കൾക്ക് പുല്ല് കൊടുക്കുകയായിരുന്നു.

"അമ്മേ... എപ്പോഴാ വന്നത്?" തോർത്തുകൊണ്ട് തല മുടി വകഞ്ഞുമാറ്റി അഭി ചോദിച്ചു.

"ഞാൻ നേരത്തെ ഇങ്ങ് പോന്നു മോനേ... നീ നല്ല ഉറക്കത്തിലായിരുന്നു. മരണവീട്ടിലെ ഓട്ടവും കഷ്ടപ്പാടും കാരണം തളർന്നുറങ്ങുകയാണല്ലോ എന്ന് കരുതി ഞാൻ പിന്നെ വിളിക്കാൻ നിന്നില്ല," രുക്മിണി പശുവിന്റെ പുറത്തുതലോടിക്കൊണ്ട് പറഞ്ഞു.

"അവിടെ വീട്ടിൽ കാര്യങ്ങളൊക്കെ എങ്ങനെയുണ്ട് അമ്മേ?  അഭി തിരക്കി.

"ആ ബന്ധുക്കളിൽ ചിലരൊക്കെ രാവിലെ തന്നെ ഇറങ്ങി. മറിയാമ്മച്ചേടത്തിയും ലിസിമോളും ഒക്കെ ഇപ്പോഴാ ഒന്നു ശാന്തരായത്," രുക്മിണി ഒന്നു നിർത്തി, എന്നിട്ട് അഭിയെ നോക്കി പറഞ്ഞു: "പിന്നെ മോനേ... നിന്നോട് അവിടം വരെ ഒന്നു ചെല്ലാൻ ലിസി മോൾ പറഞ്ഞിട്ടുണ്ട്. വീട്ടിൽ എന്തൊക്കെയോ ചെറിയ പണികളുണ്ടെന്ന് തോന്നുന്നു. നീ ആ കാപ്പിയും കുടിച്ച് അങ്ങോട്ട് ഒന്നു പോയി നോക്ക്. പാവം... ഒറ്റ ദിവസം കൊണ്ടല്ലേ ആ വീട്ടിൽ  ആരുമില്ലാത്ത അവസ്ഥ വന്നത്. നമ്മളല്ലാതെ പിന്നെ ആരാ

💬 Comments

View all comments