Chapter Title : തേജാത്മികം 10 [Nishinoya]
കിടന്നു. തനിക്ക് വന്ന ദുർവിധി ഓർത്ത് ദേവു ആ മൂലയിൽ ഇരുന്നു ഏങ്ങി ഏങ്ങി കരയാൻ തുടങ്ങി.
തലേന്നത്തെ കല്യാണ തിരക്ക് കാരണം ഉണ്ടായ ക്ഷീണത്തിൽ ദേവു ഉറക്കം എഴുനേൽക്കാൻ താമസിച്ചു. മനസ്സില്ല മനസ്സോടെ കുളിച്ചു നേരെ അടുക്കളയിലേക്ക് ചെന്നു.
"... മഹാറാണി എഴുന്നള്ളിയോ..." അടുക്കളയിൽ എത്തിയതും നിരഞ്ജന്റെ അമ്മയുടെ വക പരിഹാസം ഉയർന്നു.
"...എന്താ ഇങ്ങനെ നോക്കിക്കൊണ്ട് നിക്കുന്നത്. രാവിലെ എഴുന്നേറ്റാൽ ഉടൻ അവന് ബെഡ് കോഫി മസ്റ്റ. അതുകൊണ്ട് അവനുള്ള കോഫി ഉണ്ടാക്കി കൊടുക്കാൻ നോക്ക്..." അടുക്കളയിൽ എന്ത് ചെയ്യണം എന്നറിയാതെ പരുങ്ങി നിന്ന ദേവുവിന്റെ അടുത്തേക്ക് അമ്മായിയമ്മയുടെ ഉത്തരവ് എത്തി.
അടുക്കളയിൽ കയറി അധികം പരിചയം ഇല്ലാത്ത ദേവു തന്നാൽ കഴിയും വിധം കോഫി ഉണ്ടാക്കി നിരഞ്ജന്റെ പക്കൽ എത്തി. ഭർത്താവിനെ പേര് വിളിച്ച് ഉറക്കത്തിൽ നിന്നും തട്ടി എഴുനേൽപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് ഇന്നലെത്തെ അനുഭവം അവളുടെ ഓർമയിലേക്ക് ഇറച്ചെത്തിയത്.
"... ഏട്ടാ.... ഏട്ടാ... കോഫി..." പണിപെട്ട് നിരഞ്ജനെ ഉറക്കത്തിൽ നിന്നും വിളിച്ചെഴുനേൽപ്പിച്ച് അവൾ കോഫി കൊടുത്തു.
"... ആഹാ ബഹുമാനം ഒക്കെ വന്നല്ലോ..." അതും പറഞ്ഞ് ഒരു കവിൾ കോഫി കുടിച്ചതും. അകത്തേക്ക് എടുത്തതിനും വേഗത്തിൽ നിരഞ്ജൻ പുറത്തേക്ക് തുപ്പി.
"...രാവിലെ തന്നെ എന്ത് മൈരാടി കലക്കിതന്നത്..." അതും ചോദിച്ച് ചൂട് കോഫി ദേവുവിന്റെ മുഖത്തേക്ക് വീശി ഒഴിച്ച്. തിളച്ച കോഫി മുഖത്തേക്ക് വീണതും ദേവു തുള്ളി പോയി. അലറി കൊണ്ട് ദേവു ബാത്‌റൂമിലേക്ക് ഓടി. മുഖത്തെ നീറ്റൽ മാറും വരെ അവൾ വെള്ളം കൊണ്ട് മുഖം കഴുകികൊണ്ടിരുന്നു. നിരഞ്ജൻ ആണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് പോയി.
ആദ്യ ദിവസം തന്നെ ഇതാണ് അവസ്ഥ എങ്കിൽ ഇനി മുന്നോട്ട് എങ്ങനെ ആവും എന്നൊരു ഭയം ദേവുവിൽ ഉടലെടുത്തു. അപ്പൊ തന്നെ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു.
"... അച്ഛാ. എനിക്ക് ഇവിടെ പറ്റുന്നില്ല അച്ഛാ. എന്നെ ഇവിടെന്ന് കൊണ്ട് പോ..." മംഗലത്ത് ശ്രീധരൻ ഫോൺ എടുത്തതും പൊട്ടി കരഞ്ഞോണ്ട് ദേവു പറഞ്ഞു.
"...അയ്യേ എന്റെ മോൾ രാവിലെ തന്നെ കരയാണോ. നിന്നെ പിരിഞ്ഞതിന്റെ വിഷമം
💬 Comments
View all comments