0%

Chapter Title : തേജാത്മികം 10 [Nishinoya]

Author : Nishinoya Read All Parts 1057

ഞങ്ങൾക്കും ഉണ്ട് കുറച്ചു ദിവസം കഴിയുമ്പോൾ അതെല്ലാം മാറിക്കോളും..." ശ്രീധരൻ ദേവുവിനെ അശ്വസിക്കാൻ ശ്രമിച്ചു.

"...അച്ഛാ ഇത് അങ്ങനെ അല്ല. ഇവരെല്ലാം എന്നോട് മോശമായ പെരുമാറുന്നെ..." ദേവു സത്യാവസ്ഥ പറഞ്ഞു മനസ്സിലാക്കാൻ തുടങ്ങുന്നതിനു മുമ്പ് അവളുടെ അമ്മ സംസാരിച്ചു തുടങ്ങി.

"... മോളെ പുതിയ സ്ഥലവും പുതിയ ആൾക്കാരും അല്ലേ. പൊരുത്തപെടാൻ ഇച്ചിരി സമയം പിടിക്കും അതുവരെ മോൾ എല്ലാം സഹിക്ക്...."

"... അമ്മേ എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക്. ഇനിയും ഞാൻ ഇവിടെ നിന്നാൽ ഇവിടുള്ളവർ എന്നെ കൊല്ലും..." ഭയത്താൽ ദേവു കരഞ്ഞു പറഞ്ഞു.

"... അതൊക്കെ മോളുടെ തോന്നൽ ആണ്. ഇന്നലെ കല്യാണം കഴിഞ്ഞിട്ട് ഇന്ന് തിരിച്ചു വന്നാൽ നാട്ടുകാർ എന്താ പറയാ. അമ്മ ഇച്ചിരി കഴിഞ്ഞ് വിളിക്കാം ഇവിടെ ഇച്ചിരി പണിയുണ്ട്..."

"... ഹെലോ... ഹെലോ... അമ്മേ..." അപ്പോഴേക്കും ഫോൺ കട്ട്‌ ആയിരുന്നു.

"... കഴിഞ്ഞോ..." പെട്ടെന്ന് പിന്നിൽ നിന്നും സൗണ്ട് കേട്ടതും ഭയന്ന് വിറച്ച് ദേവു തിരിഞ്ഞു നോക്കി. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെ പോലെ വാതിൽക്കൽ നിന്ന് പുഞ്ചിരിക്കാണ് നിരഞ്ജൻ.പതിയെ ആ പുഞ്ചിരി മാറി

"... നേരം വെളുക്കും മുന്നേ ഏത് കള്ളകാമുകനെ ആടി നീ വിളിക്കുന്നെ 😡..." ദേഷ്യത്തോടെ നിരഞ്ജൻ ഓടിവന്ന് ദേവുവിന്റെ കൈയിലെ ഫോൺ വാങ്ങി നിലത്ത് എറിഞ്ഞു പൊട്ടിച്ചു.

"... നീ നല്ലപോലെ കേട്ടോ ഇനിയുള്ള കാലം നിന്റെ ജീവിതം എന്റെ കാലിന്റെ ഇടയില. അതിന്റെ ഇടയിൽ വേറെ വല്ലവനും കാലകത്തി കൊടുക്കാനാണ് നിന്റെ ഉദ്ദേശം എങ്കിൽ പുന്നാര മോളെ വേദനയിൽ നീ ഇവിടെ കിടന്ന് പിടക്കും..." ദേവുവിന്റെ കൊരവള്ളിക്ക് കുത്തിപിടിച്ച് നിരഞ്ജൻ താകീത് നൽകി.

ദേവുവിന് ആ നിമിഷം മുതൽ മനസിലായി തുടങ്ങിയിരുന്നു താൻ വന്ന് പെട്ട കെണിയുടെ ആഴം. അതിന്റെ ആദ്യ പടിയായി ദേവുവിന് പുറലോകമായുള്ള ബന്ധം പൂർണയും വിചേധിച്ചിരുന്നു. ആ വീടിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങാൻ അനുവാദം ഇല്ല ആരുമായി കോണ്ടാക്ട് ചെയ്യാൻ കൈയിൽ ഫോൺ ഇല്ല. ആകെ പെട്ട അവസ്ഥ.

അന്ന് രാത്രി തീരെ ബോധം ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു ദേവൻ

💬 Comments

View all comments