0%

Chapter Title : തേജാത്മികം 10 [Nishinoya]

Author : Nishinoya Read All Parts 1062

പട്ടിയെ അടിച്ചിറക്കും പോലെ നിന്നെ അവിടെന്ന് അടിച്ചിറക്കും. ആ സമയം നീ ഇവിടേക്ക് തന്നെ തിരിച്ചു വരും ഞാൻ കാത്തിരിക്കും നിന്റെ വരവിനായി..." സൈക്കോ ചിരിയോടെ നിരഞ്ജൻ ദേവുവിന്റെ പൊക്കിനെ ആസ്വദിച്ചു.

ഇത്രയും കാലം തിരിഞ്ഞുപോലും നോക്കാത്ത ദേവു പെട്ടെന്ന് ഒരുദിവസം തിരിച്ചു ചെല്ലുമ്പോൾ ആ കുടുംബം അവളെ ആട്ടി പുറത്താക്കും എന്ന ചിന്തയിൽ ആയിരുന്നു നിരഞ്ജൻ. അങ്ങനെ പോവാൻ പോലും ഒരിടം ഇല്ലാതെ മാനസികമായി തളർന്ന ദേവുവിനെ വീണ്ടും തന്റെ കാൽകീഴിൽ കൊണ്ട് വന്ന് എന്നെന്നേക്കുമായി തളയ്ക്കാം എന്ന് കണക്കുകൂട്ടിയ നിരഞ്ജന് ആകെ തെറ്റി.

ലക്ഷ്മണ രേഖ താണ്ടിയ ദേവു സ്വാതന്ത്രത്തിന്റെ കാറ്റ് ശ്വസിച്ചു. എന്തിനെയും നേരിടാനുള്ള ഒരു ദൈര്യം അവളിലേക്ക് വന്ന് ചേർന്നു. ദേവൻ പുറത്താക്കിയാലും തിരികെ നിരഞ്ജന്റെ പക്കൽ പോകില്ലെന്ന് അവൾ തീരുമാനിച്ചു.

"... ഒരുപക്ഷെ അന്ന് അവൾ ആ വേലി തകർത്ത്‌ വന്നില്ല എങ്കിൽ ഇതൊന്നും ആരും അറിയില്ലായിരുന്നു..." ദേവു അനുഭവിച്ച ക്രൂരതകൾ പറയുന്ന ദേവന്റെയും കേൾക്കുന്ന തേജസ്സിന്റെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞൊഴുകി.

"...ദേവുവിന്റെ ശരീരത്തിലെ പാടുകൾ കണ്ട വേദികക്ക് പോലും ഭയം തോന്നി. അപ്പൊ അതെല്ലാം അനുഭവിച്ച ദേവുവിന്റെ അവസ്ഥ ചിന്തിക്കാൻ പോലും പറ്റുന്നില്ല..."

"...ഞാനും അച്ഛനും കാരണം അല്ലേടാ അവൾക്ക് ഈ ഗതി വന്നത് ഓർക്കുമ്പോൾ നെഞ്ചിൽ ഇപ്പോഴും ഒരു പിടച്ചില. ആയിഷ്കാലം മുഴുവൻ അവളോട് മാപ്പ് പറഞ്ഞാലും ഞാൻ ചെയ്ത തെറ്റിന് പരിഹാരം ആവില്ല..." തന്റെ വേദനയിൽ ദേവൻ ഉരുകുന്നു എങ്കിൽ തൊട്ടടുത്തിരുന്ന തേജസ്‌ പാതി മടങ്ങ് കുറ്റബോധത്താൽ ചങ്ക് എരിയുന്നുണ്ടായിരുന്നു.

പെട്ടന്ന് സഡൻ ബ്രേക്ക്‌ ഇട്ട് വണ്ടി നിന്നും. കണ്ണ് തുടച്ച് തല നിവർത്തി നോക്കിയ തേജസ്‌ കാണുന്നത് ഒരു മണിമാളിക ആയിരുന്നു.ഇത് ഏതാ സ്ഥലം എന്ന് അറിയാതെ ദേവനെ നോക്കി.

"... ഇതാണ് നിരഞ്ജന്റെ വീട്..." മുന്നിലെ ആ വലിയ വീട്ടിലേക്ക് നോക്കി ദേവൻ പറഞ്ഞതും നിറഞ്ഞൊഴുകിയ കണ്ണുകളിൽ തീജ്വാല കത്തി പടർന്നു.

"...ഹാ ഇത് ആരാ അളിയനോ ഒപ്പം തേജസും ഉണ്ടല്ലോ. വന്ന കാലിൽ നിക്കാതെ ഇരിക്ക്. അമ്മേ രണ്ട് പേർക്ക് കുടിക്കാൻ എന്തെങ്കിലും

💬 Comments

View all comments