0%

Chapter Title : തേജാത്മികം 10 [Nishinoya]

Author : Nishinoya Read All Parts 1066

വഴക്ക് ഉണ്ടാക്കുവ. എന്തിന് കല്ലുമോളോട് പോലും ദേഷ്യത്തില സംസാരിക്കുന്നെ..."

"... എടാ നിനക്ക് അവരെ ഒന്ന് പറഞ്ഞ് മനസ്സിലാക്കിയാൽ പോരെ..." തേജസ്‌ അവന്റെ അഭിപ്രായം പറഞ്ഞു.

"... ഞാൻ അവരോട് പറഞ്ഞതാടാ. എന്നെ കാണുമ്പോൾ ആള് വലിയ ഡീസന്റ് എന്റെ കണ്ണ് തെറ്റിയ അപ്പൊ പോരിന് ഇറങ്ങും. എനിക്ക് എപ്പോഴും വീട്ടിൽ തന്നെ നിൽക്കാൻ പറ്റോ..." ദേവൻ അവന്റെ സങ്കടം പറഞ്ഞു.

"... ഇവരോട് എത്ര പറഞ്ഞിട്ടും മനസ്സിലാവുന്നില്ല. അവർക്ക് ദേവു ആ വീട്ടിൽ നിന്നും പോണം. എനിക്ക് എന്റെ പെങ്ങളെ അങ്ങനെ പുറത്ത് ആക്കാൻ പറ്റോ. അവരോട് കൂടുതൽ സംസാരിക്കാൻ പോയാൽ അപ്പൊ അവരുടെ വീട് വിറ്റ് സഹായിച്ച കഥ തുടങ്ങും. എല്ലാം കൊണ്ട് എനിക്ക് പ്രാന്ത് പിടിക്കുന്നു..." ഏറെനേരം എന്റൊപ്പം ഇരുന്ന് അവന്റെ വിഷമങ്ങൾ ഓരോന്നായി ദേവൻ പങ്ക് വച്ചു. എന്നാൽ കഴിയും വിധം അവനെ അശ്വസിപ്പിച്ച് തിരികെ വീട്ടിലേക്ക് അയച്ചു.

ഇടക്ക് ദേവന്റെ വീട്ടിലേക്ക് ചെല്ലാറുള്ള തേജസും തൊട്ടതിനും പിടിച്ചതിനും കല്ലുമോളെ ശകാരം പറയുന്ന സരസ്വതിയമ്മയെ നേരിൽ കാണാൻ തുടങ്ങി. അങ്ങനെ ഇരിക്കയാണ് ഒരുദിവസം രാത്രി ദേവന്റെ കാൾ തേജസിനെ തേടി വരുന്നത്.

"... എടാ നീ ഇപ്പൊ ഫ്രീ ആണോ..." ചെറിയ ടെൻഷനോടെ ദേവൻ ചോദിച്ചു.

"... ആട നീ കാര്യം പറയ്..."

"... എടാ രാവിലെ ജോലിക്ക് പോയ ദേവു ഇതുവരെ ആയിട്ടും വീട്ടിലേക്ക് എത്തിയില്ല. സാധാരണ ഇത്ര വൈകുന്നതല്ല പോരാത്തതിന് ഫോൺ സ്വിച്ച് ഓഫും. നീ ഒന്ന് ആ ഷോപ്പിൽ പോയി തിരക്കാവോ. ഞാൻ ആണെങ്കിൽ വീട്ടിൽ ഇല്ല ബിസിനസ്സ് ആവിശ്യത്തിന് പുറത്ത് നിൽക്കാണ്..." പരിഭ്രമത്തോടെ ദേവൻ പറഞ്ഞു.

"...നീ പേടിക്കാതെ ഞാൻ ഒന്ന് തിരക്കട്ടെ..." ദേവനെ അശ്വസിപ്പിച്ച ശേഷം തേജസ്‌ ബൈക്കുമായി ദേവു പണി ചെയ്യുന്ന ഷോപ്പിലേക്ക് നീങ്ങി.

ദേവുവിനെ അവിടെ അനേഷിച്ചതും ലാസ്റ്റ് ബസിൽ വീട്ടിലേക്ക് പോയി എന്ന് അറിയാൻ കഴിഞ്ഞു. ദേവനെ അത് അറിയിച്ച ശേഷം ദേവുവിനെ കാത്ത് അവൾ സ്ഥിരം ഇറങ്ങുന്ന ബസ് സ്റ്റോപ്പിലേക്ക് തേജസ്‌ പാഞ്ഞു. അവിടെ അവൾക്കായി കാത്ത് നിന്നു. കുറച്ചു

💬 Comments

View all comments