Chapter Title : തേജാത്മികം 10 [Nishinoya]
സമയം കഴിഞ്ഞതും ആ റൂട്ടിലെ അവസാന ബസ് തേജസ് നിൽക്കുന്ന സ്റ്റോപ്പിൽ വന്ന് നിന്നു. ചെറിയൊരു ചാറ്റൽ മഴ ഉള്ളതിനാൽ ബസിൽ നിന്നും ഇറങ്ങിയ ദേവു തേജസ് നിന്നിരുന്ന ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നു.
"... ദേവു എന്താ നീ വൈകിയേ..." തേജസ് ദേവുവിനോട് തിരക്കി.
"...ജോലി കഴിഞ്ഞപ്പോ താമസിച്ചു..." സംസാരിക്കാൻ വലിയ താല്പര്യം ഇല്ലാതെ ദേവു മറുപടി പറഞ്ഞു.
"...ദേവു നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടോ..."
"...ദേഷ്യമോ എന്തിന്. എല്ലാരും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയല്ലേ ജീവിക്കുന്നത് അവിടെ മറ്റുള്ളോരുടെ ജീവിതം അവർക്ക് ഒരു പ്രശ്നം അല്ല. അങ്ങനെ നോക്കുമ്പോൾ നിങ്ങളും അതല്ലേ ചെയ്തത് പിന്നെ എന്തിന് എനിക്ക് നിങ്ങളോട് ദേഷ്യം തോന്നണം..." നിർവികാരത്തോടെ ദേവു പറഞ്ഞു.
"...ദേവു പ്ലീസ് അന്ന് ഞാൻ ചെയ്തത് തെറ്റ് ആണ്. ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ അന്നേ നിന്നെ..." പറഞ്ഞു മുഴുവക്കാൻ കഴിയാതെ തേജസിന്റെ ശബ്ദം പതറി.
"...കഴിഞ്ഞതിനെ പറ്റി ചിന്തിക്കാനോ വിഷമിക്കാനോ എനിക്ക് താല്പര്യം ഇല്ല..."
"...ദേവു ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ..."മുഖവര ഇല്ലാതെ തേജസ് ചോദിച്ചു.
"...കല്യാണം...ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന വാക്കാണ് അത്. അല്ല ഇപ്പൊ എന്താ അങ്ങനെ തോന്നാൻ എന്റെ കഥകൾ അറിഞ്ഞപ്പോ തോന്നിയ സഹതാപമോ അതോ പണ്ട് ചെയ്ത തെറ്റിന്റെ കുറ്റബോധമോ..." ദേവുവിന്റെ ഓരോ വാക്കും മൂർച്ച കൂടിയ കത്തിയായി തേജസിനെ കുത്തിമുറിവേൽപ്പിച്ചു.
"... രണ്ടും അല്ല. നിന്നോട് ഉള്ള ഇഷ്ട്ടം കൊണ്ട് ചോദിക്കുന്നത..."
"...പണ്ട് ഇതുപോലൊരു ബസ് സ്റ്റോപ്പിൽ വച്ച് ഞാൻ ഏറെ കൊതിയോടെ കേൾക്കാൻ ആഗ്രഹിച്ച വാക്കാണ് നിങ്ങൾ ഇപ്പൊ പറഞ്ഞത്. എന്നാൽ ഇനി ഒരു കുടുംബ ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല..." അത്രമാത്രം പറഞ്ഞ് ബാഗിലെ കുട നിവർത്തി ആർത്ത് പെയ്യുന്ന മഴയിൽ ദേവു വീടിനെ ലക്ഷ്യമാക്കി നടന്നു.
മഴ നനഞ്ഞു തന്നെ ദേവുവിന്റെ പിന്നാലെ ഓടി അവളുടെ കൈയിൽ പിടിച്ച് തനിക്ക് നേരെ തിരിച്ച് തേജസ് പറഞ്ഞു. "... ദേവു നിന്നെയും കുഞ്ഞിനേയും ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്റൊപ്പം വന്നൂടെ നിനക്ക്..."
"...എന്ത് വിശ്വസിച്ച
💬 Comments
View all comments