Chapter Title : തേജാത്മികം 4 [Nishinoya]
എന്നെകൊണ്ട് ഒന്നും തൊടീക്കില്ലായിരുന്നു. പതിയെ ഞാൻ ഓരോ ചെറിയ പണി ചെയ്തു കൊടുക്കും..." എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.
"... മാമൻ വിചാരിച്ചാൽ സ്വന്തം കാര്യം നോക്കി ജീവിക്കായിരുന്നു. എന്നാൽ ആ മനുഷ്യൻ രണ്ട് വീടിന് വേണ്ടിയാ പണിയെടുക്കുന്നെ.അങ്ങനെ ഉള്ള ആ മനുഷ്യനോടുള്ള കടപ്പാട് ഈ ജന്മം തീരില്ല. അതാ പുള്ളി വിളിക്കുമ്പോൾ മറുത്തൊന്നും ചിന്തിക്കാതെ ഞാൻ ഓടി ചെല്ലുന്നത്..." ഞാൻ വിങ്ങി പൊട്ടുന്നത് കണ്ട് തനു എന്നെ അവളുടെ മാറോട് അണച്ചു.
"... പരീക്ഷ എങ്ങനെ ഉണ്ടായിരുന്നടാ..." വൈകിട്ട് വർക്ക്‌ഷോപ്പിൽ എത്തിയതും മാമൻ ചോദിച്ചു.
"... പരീക്ഷ ഒക്കെ കളർ ആയിട്ട് എഴുതീട്ടുണ്ട്..." സന്തോഷത്തോടെ ഞാൻ പറഞ്ഞു.
"... അവസാനം എട്ട് നിലയിൽ പൊട്ടോ..." പൊട്ടിച്ചിരിയോടെ മാമന്റെ കൈക്കാരൻ ചോദിച്ചു.
"... അങ്ങനെ പൊട്ടൻ നീ അല്ല പരീക്ഷ എഴുതിയത്. എന്റെ ചെക്കനാ..." ഇച്ചിരി അഹങ്കാരത്തോടെ മാമൻ പറഞ്ഞു.
"... അല്ല പിന്നെ അങ്ങനെ പറഞ്ഞ് കൊടുക്ക് മാമ..."
"...എന്തായാലും ഇവിടെ പണിക്ക് പുതിയ ആൾ ആയി..." കൈക്കാരന്റെ പരിഹാസം പിന്നെയും എത്തി.
"... അവനെ ഇവിടെ നിർത്തി പണിയെടുപ്പിക്കാൻ അല്ല ഞാൻ കോളേജിൽ വിട്ട് പഠിപ്പിച്ചേ. എന്റെ മോൻ വലിയൊരു കമ്പനിയിൽ പണിക്ക് പോയി രാജാവിനെ പോലെ ജീവിക്കും അല്ലേടാ..." ഞാൻ അതിന് ഒന്ന് പുഞ്ചിരിച്ചു.
കോളേജ് കഴിഞ്ഞതോടെ ഞാൻ ഓരോ ജോലിക്കായി അപേക്ഷിക്കാൻ തുടങ്ങി. ചില കമ്പനിയിൽ ഇന്റർവ്യൂ വരെ എത്തും അവിടെ കഴിയും. ഒന്ന് രണ്ട് കമ്പനിയിൽ ജോലി വരെ സെറ്റ് ആയത കോളേജിലെ ചില തല്ലുകേസ് പോലീസ് സ്റ്റേഷനിൽ ഉള്ള കാരണം അത് പോയി കിട്ടി. അങ്ങനെ ജോലി നോക്കാൻ തുടങ്ങിയിട്ട് ഒരു വർഷം അവാറായി. ആദ്യം ഒക്കെ തനു നല്ല സപ്പോർട്ട് ആയിരുന്നു പിന്നെ പിന്നെ പയ്യെ അത് കുറയാൻ തുടങ്ങി. പതിയെ തനുവുമായുള്ള കോൺടാക്ട് കുറഞ്ഞു. മിക്ക സമയങ്ങളിലും ബിസി ആയിരിക്കും. വിളിച്ചാൽ ഫോൺ എടുക്കില്ല. നേരിട്ട് കാണാം എന്ന് പറഞ്ഞാൽ ഓരോ ഒഴിവുകേട് പറഞ്ഞ് ഒഴിയും. അങ്ങനെ ഇരിക്കെ പാർട്ടിയുടെ ഒരു ആവശ്യത്തിനായി ഞാൻ കോളേജിൽ പോയതാ.
💬 Comments
View all comments