Chapter Title : തേജാത്മികം 4 [Nishinoya]
"... അപ്പൊ ശെരി ഏട്ടാ ഇനി എങ്ങോട്ടാ..." പാർട്ടി പരിപാടി കഴിഞ്ഞ് ഇറങ്ങവെ ഇപ്പോഴത്തെ ചെയർമാൻ എന്നോട് തിരക്കി.
"... ഇവിടെ വരെ വന്നത് അല്ലെ തനുവിനെ ഒന്ന് കണ്ടിട്ട് പോവാം..."
"... എന്നാ നടക്കട്ടെ..." അത് പറഞ്ഞ് അവൻ പോയി.ഞാൻ തനുവിന്റെ ക്ലാസ്സിലേക്ക് പോയി.
"... ഹാ അഞ്ജലി. എന്തൊക്കെ ഉണ്ട്..."
"... അഹ് ഇതാര് തേജസ് ഏട്ടനൊ. എന്താ ഈ വഴിക്ക് ഒക്കെ..."
"...പാർട്ടിയുടെ ഒരു കാര്യത്തിന് വന്നതാ അപ്പൊ തനുവിനെ കണ്ടിട്ട് പോവാന്ന് വെച്ചു..." ഞാൻ അഞ്ജലിയോട് പറഞ്ഞു.
"... അതിന് തനു ഇന്ന് വന്നില്ലല്ലോ.ചേട്ടനോട് പറഞ്ഞില്ലേ..." ഞാൻ ഇല്ലെന്ന് പറഞ്ഞു.
"... അവൾ ഈ ഇടയായിട്ട് ഇങ്ങനെയാ മിക്ക ദിവസവും ലീവ്. കാര്യം ചോദിച്ചാൽ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറും. ഞാൻ കരുതി ഏട്ടനും അവളും കൂടി കറങ്ങി നടക്കാണെന്ന്..." ഇതെല്ലാം കേട്ടപ്പോ എനിക്ക് വല്ലാതായി.
"... എന്നാ ഞാൻ പോട്ടെ ഏട്ടാ ക്ലാസ്സിൽ കേറാൻ സമയമായി..." ഞാൻ അതിന് ഒന്ന് പുഞ്ചിരിച്ചു ശേഷം തനുവിനെ കാൾ ചെയ്തു.
"... ഹെലോ, തനു നീ എവിടെയാ..."
"... ഞാൻ കോളേജിൽ ഉണ്ടല്ലോ..." തനു പറഞ്ഞു.
"... കോളേജിലോ. ഞാൻ ഇപ്പൊ കോളേജിൽ ഉണ്ടല്ലോ..." ഞാൻ അത് പറഞ്ഞതും തനു ചെറുതായി എരിവ് വലിക്കുന്ന സൗണ്ട് കേൾക്കാം.
"... അത്... ഏട്ടാ... ഞാൻ കോളേജിൽ ഉണ്ടായിരുന്നു ഒരു ആവശ്യത്തിന് വേണ്ടി ഉച്ചക്ക് അവിടെന്ന് ഇറങ്ങി..." ഫോണിൽ കൂടി ആരാ തനു എന്ന് ചോദിക്കുന്ന ഒരു ആണിന്റെ സൗണ്ട് ഞാൻ കേട്ടു.
"... ആണോ എന്നാ ശെരി നിന്റെ കാര്യങ്ങൾ നടക്കട്ടെ..." തനു എന്തിനാ എന്നോട് കള്ളം പറയുന്നത് എന്ന് ഒട്ടും മനസ്സിലാവുന്നില്ല അവൾക്ക് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പിന്നെ കേട്ട ആണിന്റെ സൗണ്ട്. ഞാൻ കടുകേറി ചിന്തിക്കാൻ തുടങ്ങി.
അതിനുശേഷം പതിയെ തനു പൂർണമായും എന്നെ വിളിക്കാതായി. ഞാൻ വിളിച്ചാൽ എടുക്കത്തില്ല എടുത്താൽ തന്നെ ഓരോ ഒഴിവുകേട് പറഞ്ഞ് ഫോൺ കട്ട് ആക്കും. ഇതിനിടയിൽ ഞാൻ നല്ലൊരു ജോലിക്കായി നെട്ടോട്ടം ഓടുകയായിരുന്നു. അങ്ങനെ ഇരിക്കെ
💬 Comments
View all comments