Chapter Title : തേജാത്മികം 4 [Nishinoya]
പെട്ടന്ന് ഒരു ദിവസം തനു വിളിച്ചിട്ട് നാളെ ഒരു കോഫി ഷോപ്പിൽ മീറ്റ് ചെയ്യാം എന്ന് പറഞ്ഞു ഞാനും ഓക്കേ പറഞ്ഞു.
ഞാൻ പിറ്റേന്ന് കോഫി ഷോപ്പിൽ എത്തുമ്പോൾ തനു അവിടെ ഉണ്ടായിരുന്നു. പക്ഷെ ഞാൻ ഇതുവരെ കണ്ട തനു ആയിരുന്നില്ല. ഏറെ നാൾക്ക് ശേഷം കാണുന്നത് കൊണ്ടാണെന്നു തോന്നുന്നു അവൾ വല്ലാതെ മെലിഞ്ഞപോലെ തോന്നി. മോഡേൺ ഡ്രസ്സ് ധരിച്ച് കാലിൻ മേൽ കാൽ കയറ്റിവെച്ചാണ് ഇരിക്കുന്നത്. അവൾ ഇതുവരെ ഇങ്ങനെ ഒരു ഡ്രസ്സ് ധരിച്ച് ഞാൻ കണ്ടിട്ടില്ല കൂടെ മുഖത്ത് ഒരു സൺഗ്ലാസ് ഉണ്ട്. ഞാൻ അവളുടെ ടേബിളിൽ ഇരുന്നു.
"... കുടിക്കാൻ കോഫി പറയട്ടെ..." ഞാൻ അതിന് മൂളിയതും അവൾ ഓഡർ ചെയ്തു. ശേഷം അവൾ ഫോണിൽ തന്നെ നോക്കി എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നുണ്ടായിരുന്നു.ഒരു അപരിചിതനെന്ന പോലെയാണ് എന്നോടുള്ള പെരുമാറ്റം .
"... എന്താ കാണണം എന്ന് പറഞ്ഞത്..." ഞാൻ നേരെ വിഷയത്തിലേക്ക് കടന്നു. തനു ഫോൺ ടേബിളിൽ വച്ച് എന്നോട് സംസാരിക്കാൻ തുടങ്ങി.
"...നമ്മുടെ റിലേഷൻ അത് ശെരിയാവും എന്ന് എനിക്ക് തോന്നുന്നില്ല. So lets breakup..."
ആ വാക്കുകൾ കേട്ട് ഒരു നിമിഷം എന്റെ ശ്വാസം നിലച്ചുപോയി. ചങ്ക് പട പടാന്ന് ഇടിക്കാൻ തുടങ്ങി. തല കറങ്ങുന്നപോലെ. എത്ര സിമ്പിൾ ആയിട്ട അവൾ ഇത് പറഞ്ഞത്.
"... ബ്രേക്കപ്പോ...? പിരിയാൻ മാത്രം എന്താ ഇപ്പൊ ഉണ്ടായേ..." തകർന്ന മനസ്സോടെ ഞാൻ ചോദിച്ചു.
"... നമ്മുടെ ജീവിത സാഹചര്യങ്ങളും കുടുംബക്കാരും ഒന്നും സെറ്റ് ആവില്ല.മാത്രവുമല്ല എന്റെ വീട്ടുകാർ ഈ ബന്ധത്തിന് സമ്മതിക്കില്ല..."
"...തനു ഇപ്പോഴാണോ നീ ഇതേ പറ്റി ചിന്തിക്കുന്നേ. നിനക്ക് അറിയാലോ ഞാൻ എത്രമാത്രം നിന്നെ സ്നേഹിക്കുന്നെന്ന്. നിന്റെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ വേണ്ട. ഞാൻ നിന്നെ പൊന്നുപോലെ നോക്കിക്കോളാം..."
"... What എന്താ പറഞ്ഞെ നിങ്ങൾ എന്നെ പൊന്നുപോലെ നോക്കുവെന്നോ 😏..." ചെറിയൊരു പുച്ഛത്തോടെ അവൾ ചോദിച്ചു.
"... ശെരി സമ്മതിച്ചു ഞാൻ എന്റെ വീടും വീട്ടുകാരെയും ഉപേക്ഷിച്ച തന്നോടൊപ്പം വരാം. എന്നെ എങ്ങനെ പോറ്റും തനിക്ക് സ്വന്തമായി നല്ലൊരു ജോലി ഉണ്ടോ.
💬 Comments
View all comments