Chapter Title : തേജാത്മികം 4 [Nishinoya]
കേറികിടക്കാൻ നല്ലൊരു വീട് ഉണ്ടോ..."
"... ജോലി ഉടനെ ശെരിയാവും തനു. വീട്... വീട് അത് ഉണ്ടല്ലോ..." ആവേശത്തോടെ ഞാൻ പറഞ്ഞു.
"... കോളേജ് കഴിഞ്ഞിട്ട് ഒരു കൊല്ലം ആയില്ലേ ഇതുവരെ കിട്ടാത്ത ജോലി ഇനി എവിടന്ന് കിട്ടാനാ. പിന്നെ വീടിന്റെ കാര്യം ആ ഓടിട്ട കുടിലാണോ താൻ പറഞ്ഞ വീട് കഷ്ട്ടം 😏..." തനു വാക്കുകൾ കൊണ്ട് എന്നെ മുറുവേൽപ്പിച്ചോണ്ട് ഇരുന്നു.
"... തനു എന്താ നീ ഇപ്പൊ ഇങ്ങനെ ഒക്കെ പറയുന്നേ. നീ എന്റെ വീട്ടിൽ വന്നത് അല്ലെ അവിടെ എല്ലാം ഇഷ്ട്ടമായി എന്ന് പറഞ്ഞിട്ട്..."
"... ഹാ അന്ന് എന്തോ പറഞ്ഞെന്ന് കരുതി ഇപ്പോഴും അതും ആലോചിച്ചോണ്ട് ഇരിക്കണോ. താൻ പ്രാക്റ്റിക്കൽ ആയിട്ട് ചിന്തിച്ചു നോക്ക് റാണിയെ പോലെ കഴിയുന്ന ഞാൻ അതൊക്കെ ഉപേക്ഷിച്ച് തന്റൊപ്പം വന്ന് ജീവിതം തുലക്കണം എന്നാണോ പറയുന്നത് ..."
"... അപ്പൊ കോളേജിൽ എന്നോട് ഇഷ്ട്ടാണ്. ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവും എന്ന് പറഞ്ഞതൊക്കെ..." നിറകണ്ണുകളോടെ ഞാൻ ചോദിച്ചു.
"...കോളേജിൽ വന്നപ്പോ പവർഫുൾ ആയ തന്നെ കണ്ടപ്പോ ഒരു ആരാധന തോന്നി. പിന്നെ താൻ ഇഷ്ടമാണെന്നു പറഞ്ഞപ്പോ ഞാൻ അത് മുതലെടുത്തു അത്രേയുള്ളൂ..." ചെറു ലഘവത്തോടെയാണ് അവൾ അത് പറഞ്ഞത്.
"... അപ്പൊ നമുക്ക് ഇടയിൽ നടന്നത് എല്ലാം..."
"... അതിന് നമുക്ക് ഇടയിൽ എന്താ നടന്നത്. ഓ കുറച്ചു കിസ്സ് ചെയ്തതും സെക്സ് ചെയ്തതുമാണോ താൻ ഇത്ര വലിയ കാര്യമായി പറയുന്നേ. താനൊക്കെ ഇത് ഇത് കാലത്ത ജീവിക്കുന്നെ. ഇതൊക്കെ ഒരു മൂടിൽ സംഭവിക്കുന്നത് അല്ലെ. അതിന്റെ പേരിൽ കല്യാണം കഴിക്കണം എന്ന് നിയമം ഒന്നും ഇല്ലല്ലോ..." എന്നോടുള്ള പുച്ഛം അവളുടെ വാക്കുകളിലൂടെ ഒഴുകി
"...പിന്നെ ഈ ആഴ്ച ഞാൻ അബ്രോട് പോവും.അടുത്ത മാസം അവിടെ വച്ച് കസിനുമായി എന്റെ എൻഗേജ്മെന്റ് ആണ്..." അവൾ പറയുന്നത് കേട്ട് ചെവിക്കുള്ളിൽ ഊത്ത് കേക്കുന്നപോലെ. തല കറങ്ങുന്ന പോലെയൊക്കെ തോന്നി.
"... അപ്പൊ എന്നോട് കാണിച്ച സ്നേഹം ഒന്നും സത്യം അല്ല അല്ലെ..." ഒരു പ്രാന്തനെ പോലെ പറഞ്ഞത് തന്നെ
💬 Comments
View all comments