Chapter Title : തേജാത്മികം 4 [Nishinoya]
ഇടക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ നടന്നെന്ന് കേട്ടല്ലോ..."
"...ഓ സമരം അല്ലെ പോലീസ് ചുമ്മാ ഇരിക്കോ ചെറിയൊരു ലാത്തി ചാർജ്..."
"... എന്നിട്ട് ഏട്ടന് വല്ലതും പറ്റിയോ..."
"... എനിക്ക് എന്ത് പറ്റാൻ 😏. പോലീസല്ല പട്ടാളം വന്നാലും ഫാൻ്റം ടാങ്ക് പോലെ നിക്കും നിന്റെ തേജസ് ഏട്ടനൻ..." പെണ്ണിന്റെ മുമ്പിൽ താഴാൻ പറ്റില്ലല്ലോ അതുകൊണ്ട് നല്ല കനത്തിൽ തന്നെ മാസ്സ് അടിച്ചു.
"... നീ ആ ഫോൺ ഇങ്ങ് എടുത്തേ..." എന്റെ കൈയിൽ നിന്നും അമ്മ ബലമായി ഫോൺ പിടിച്ച് വാങ്ങി.
"... എന്റെ പൊന്നുമോളെ ഇവൻ പറയുന്നത് ഒന്നും വിശ്വസിക്കല്ലേ. പോലീസിന്റെ അടിയും കൊണ്ട് ദേഹം മുഴുവൻ നീരായി വന്ന് കിടക്ക. കുറച്ച് കഴിയുമ്പോൾ ഇതിനെ എടുത്ത് പുഴുങ്ങാൻ ഇടണം..." ഫോണിന്റെ മറുതലയ്ക്കൽ നിന്നും ഒരു പൊട്ടിച്ചിരി കേൾക്കാം.
"... അമ്മേ..." ദൈനീയമായി ഞാൻ അമ്മേയെ വിളിച്ചു.
"...എന്താടാ അടങ്ങി അവിടെ കിടന്നോളണം കേട്ടല്ലോ. അല്ല മോൾ ഈ സമരത്തിന് ഒന്നും പോയില്ലേ..."
"... ഇല്ല അമ്മേ എനിക്ക് സുഖം ഇല്ലായിരുന്നു ചെറിയൊരു പനി പോലെ. അതുകൊണ്ട് കോളേജിൽ പോയില്ല..."
"... അയ്യോ മോൾക്ക് വയ്യാത്തത് ഈ കുരുത്തം കെട്ടവൻ എന്നോട് പറിഞ്ഞില്ല. ഇപ്പൊ എങ്ങനെയുണ്ട്..." കൂട്ടത്തിൽ മുതുകിനൊരു അടിയും കിട്ടി. ശേഷം തനുവിന്റെ സുഖവിവരങ്ങൾ അന്വേഷിച്ച് അമ്മ കാൾ കട്ട് ആക്കി.
"... നീ എന്താടി രാവിലെ തന്നെ ക്ലാസ്സിൽ കേറാതെ പാർക്കിങ്ങിൽ ചുറ്റി കറങ്ങുന്നെ..." തനുവിന് സുഖമില്ലാത്തത് കൊണ്ട് ഇന്ന് അവളെയും കൂട്ടി കോളേജിൽ വന്നപ്പോ ദാ പാർക്കിങ്ങിൽ ദേവു നിക്കുന്നു.
"... ഞാൻ ഏട്ടനെയും കാത്ത് നിന്നതാ..."
"... എന്നെയോ എന്തിന്..." ബൈക്ക് പാർക്ക് ചെയ്യവേ ഞാൻ ദേവൂനോട് ചോദിച്ചു.
"... സോറി ഏട്ടാ. അച്ഛൻ ഇന്നലെ ഏട്ടനോട് അങ്ങനെ പെരുമാറും എന്ന് ഞാൻ കരുതിയില്ല..."
"... ശേ നീ ഇപ്പോഴും അതും ആലോചിച്ചു ഇരിക്കാണോ. ഞാൻ അത് അപ്പോഴേ വിട്ടു..."
"... എന്നാലും ഞാൻ കാരണം..."
"... ഒരു എന്നാലും ഇല്ല. നിന്റെ അച്ഛനെ പറ്റി എനിക്ക് അറിയാവുന്നത് അല്ലെ അതുകൊണ്ട്
💬 Comments
View all comments