Chapter Title : തേജാത്മികം 4 [Nishinoya]
സിഗേരറ്റ് പാക്കിൽ നിന്നും ഒരെണ്ണം എടുത്ത് ചുണ്ടിൽ വച്ച് കത്തിച്ചോണ്ട് അങ്കിൾ എന്നെ വിളിച്ചു.
"... അതെ എന്റെ മോളെ ഞാൻ കോളേജിൽ വിടുന്നത് പഠിക്കാൻ ആണ്. അല്ലാതെ കണ്ടവന്മാർക്ക് കൊടി പിടിക്കാനോ മുദ്രാവാക്യം വിളിക്കാനോ അല്ല മനസ്സിലായോ..." എന്റെ തോളിൽ കൈയിട്ട് നടന്നുകൊണ്ട് അങ്കിൾ പറഞ്ഞു.
"... അങ്കിൾ ഞാൻ..."
"... ഹ്മ്മ് ഒന്നും പറയണ്ട. ഇനി ഇതുപോലെ എന്തെങ്കിലും പരിപാടിക്ക് എന്റെ മോളെ വിളിച്ചെന്നു അറിഞ്ഞാൽ ഞാൻ സംസാരിക്കുന്ന വിധം ഇങ്ങനെ ആയിരിക്കില്ല..." സിഗേരറ്റ് പുക ഊതിവിട്ട് പുള്ളി പറഞ്ഞു.
"...മോനെ കേറി ഇരിക്കട ഞാൻ കുടിക്കാൻ വെള്ളം എടുക്കാം..." ദേവൂനെ കൊണ്ട് പൂമുഖ വാതിൽ എത്തിയതും ദേവൂന്റെ അമ്മ എന്നോട് വിളിച്ചു പറഞ്ഞു.
"...ഓ അവൻ കേറുന്നില്ലടി. എന്തോ തിരക്ക് ഉണ്ടെന്ന് അല്ലേടാ..." സിഗററ്റ് താഴെയിട്ട് കാൽ കൊണ്ട് ചവിട്ടി കെടുത്തി എന്നെ നോക്കി ചിരിച്ചു. പിന്നെ അവിടെ നിൽക്കാതെ വണ്ടിയെടുത്ത് നേരെ വീട്ടിലേക്ക് പോന്നു.
"... ആാാഹ് അമ്മേ പയ്യെ ചൂട് പിടിക്ക്..."
"... ടാ ചെറുക്കാ മിണ്ടാതെ കിടന്നോണം ഇല്ലെങ്കിൽ ഈ ചൂട് വെള്ളം നിന്റെ തലയിൽ കൂടി ഒഴിക്കും ഞാൻ..." നല്ലപോലെ തല്ലുകൊണ്ടതല്ലേ അതുകൊണ്ട് അമ്മ വെള്ളം ചൂടാക്കി കിഴി പിടിക്കുന്നതിന്റെ പുകിലാ നിങ്ങൾ കേൾക്കുന്നത്.
"... സമരം അത് ഇത് എന്നൊക്കെ പറഞ്ഞ് പോലീസിന്റെ കൈയിൽ നിന്നും തല്ലും വാങ്ങി വന്നേക്ക😡..." അമ്മ ദേഷ്യത്തിൽ എന്റെ മുതുകിൽ ചൂട് പിടിച്ചോണ്ട് ഇരുന്നു.
"...അമ്മേ ഒരു രാഷ്ട്രിയകാരന്റെ ജീവിതത്തിൽ ഇതുപോലുള്ള നിമിഷങ്ങൾ ഒക്കെ ഉണ്ടാവും..." ഞാൻ ഇച്ചിരി കാവ്യാത്മകമായി പറയാൻ ശ്രെമിച്ചു.
"... ഒരു വലിയ രാഷ്ട്രീയക്കാരൻ വന്നേക്കുന്നു. മിണ്ടാതെ കിടന്നില്ലെങ്കിൽ ഈ തുണി നിന്റെ വായിൽ ഞാൻ കുത്തിക്കേറ്റും..." പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല. തള്ള ചിലപ്പോ പറഞ്ഞത് ചെയ്യും.
"... Helo തനു ഇപ്പോ എങ്ങനെ ഉണ്ട്..." അമ്മയുടെ പക്കൽ നിന്നും ചൂട് പിടിക്കുമ്പോഴാ തനുവിന്റെ കാൾ വന്നത്.ഫോൺ സ്പീക്കർ ഇട്ട് തനു പറയുന്നതിന് കാതോർത്തു.
"... കുഴപ്പം ഇല്ല ഏട്ടാ. കുറവുണ്ട്. അല്ല ഇന്ന് സമരത്തിന്
💬 Comments
View all comments