Chapter Title : തേജാത്മികം 4 [Nishinoya]
കുഴപ്പം ഇല്ല..."
"... എന്നാ വേഗം വെള്ളം കുടിച്ചിട്ട് കിട്ടുന്ന ബസ് കേറി വീട് പിടിക്കാൻ നോക്ക്..." ഞാൻ കുടിച്ച ഗ്ലാസ് കടയിലെ ചേട്ടനെ ഏൽപ്പിച്ച് പൈസ കൊടുക്കാൻ പോയി.
".. ആാാഹ്... അമ്മേ... ആാാഹ്..." വെള്ളം കുടിച്ചുകഴിഞ്ഞു എഴുനേൽക്കാൻ ശ്രെമിച്ച ദേവു നിലവിളിച്ചോണ്ട് അവിടെ തന്നെ ഇരുന്നു.
"... എന്താ എന്ത് പറ്റി..." കാലിൽ പിടിച്ച് തേങ്ങുന്ന ദേവുവിനോട് ഞാൻ ചോദിച്ചു.
"... അത് ചേട്ടന്റെ കൂടെ ഓടി വന്നപ്പോ കാൽ മടങ്ങി എന്നാ തോന്നുന്നേ. വല്ലാത്ത വേദന..."
"...അയ്യോ. ഇനിയിപ്പോ എന്താ ചെയ്യാ. ഒരു കാര്യം ചെയ്യാം ഞാൻ പോയി ബൈക്ക് എടുത്തിട്ടു വരാം നിന്നെ ഞാൻ വീട്ടിൽ ആക്കാം..." അതിന് ദേവു സമ്മതം മൂളി.
ദേവുവിനെ അവിടെ ആക്കി ഞാൻ പോയി ബൈക്കുമായി വന്നു. ശേഷം അവളുടെ കൈക്ക് സപ്പോർട്ട് കൊടുത്ത് ശ്രദ്ധയോടെ ബൈക്കിൽ കയറ്റി നേരെ ദേവൂന്റെ വീട്ടിലേക്ക് പോയി. ബൈക്കിന്റെ സൗണ്ട് കേട്ടതും അകത്ത് നിന്നും അവളുടെ അമ്മ പുറത്തേക്ക് ഇറങ്ങി വന്നു.
"... അയ്യോ. എന്താ മോളെ പറ്റിയെ..." ബൈക്കിൽ നിന്നും ഇറങ്ങി എന്റെ സപ്പോർട്ടിൽ നടന്നു വരുന്ന ദേവൂനെ കണ്ട് പേടിയോടെ അമ്മ ചോദിച്ചു.
"... ഒന്നും ഇല്ല അമ്മേ ചെറുതായിട്ട് കാൽ ഒന്ന് മടങ്ങിയതാ..." അമ്മയും വന്ന് ദേവുവിനെ താങ്ങി പിടിച്ചു.
"...വെറുതെ അങ്ങനെ കാൽ മടങ്ങില്ലല്ലോ. തേജസെ സത്യം പറയടാ..." അമ്മ എന്നെ ചൂഴ്ന്ന് നോക്കി.
"... അത് ഇന്ന് കോളേജിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് ഒരു പ്രകടനം ഉണ്ടായിരുന്നു അതിന്റെ ഇടക്ക് പറ്റിയതാ..." ഞാൻ ഉള്ളത് അങ്ങ് പറഞ്ഞു.
"...എന്റെ ദൈവമേ നീ സമരം വിളിക്കാൻ പോയോ😲..." നെഞ്ചിൽ കൈവച്ച് അമ്മ ദൈവത്തെ വിളിച്ചു.
അപ്പോഴേക്കും ഒരു പുതിയ ബെൻസ് വീടുമുറ്റത്തേക്ക് കടന്നുവന്നു. ഡ്രൈവർ സീറ്റിൽ നിന്നും മുണ്ടൊക്കെ ഉടുത്ത് രാജപ്രൗടിയിൽ ദേവൂന്റെ അച്ഛൻ ഇറങ്ങി.
"... ഇവൾ എന്താ ഇങ്ങനെ നടക്കുന്നെ..." ദേവൂന്റെ നടപ്പ് കണ്ട് ചോദിച്ചതും അമ്മ എല്ലാം വിശദമായി പറഞ്ഞു കൊടുത്തു.
"... ടാ മോനെ ഒന്ന് ഇങ്ങ് വന്നേ..." കൈയിലെ
💬 Comments
View all comments