Chapter Title : തേജാത്മികം 4 [Nishinoya]
കൂടിയത് കൊണ്ട് ആണോ എന്ന് അറിയില്ല പിള്ളേർ ഇച്ചിരി അക്രമശക്തമായി. കാര്യങ്ങൾ ഞങ്ങൾ വിചാരിച്ചപോലെ കൈയിൽ നിന്നില്ല. പോലീസ് ലാത്തിചാർജ് തുടങ്ങി. എല്ലാരും നാനവഴിക്ക് ചിതറി ഓടി. മിക്ക ഉള്ളവർക്കും പോലീസിൽ നിന്നും അടികിട്ടി എനിക്കും കിട്ടി. പക്ഷെ ഞാൻ അത് കാര്യമാക്കാതെ ഒപ്പം ഉണ്ടായിരുന്നവരെ അടി കിട്ടുന്നതിൽ നിന്നും എന്നാൽ കഴിയും വിധം രക്ഷിച്ചോണ്ട് ഇരുന്നു. ആ കൂട്ടത്തിനിടക്ക് ആണ് ദേവുവിനെ കാണുന്നത്. എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ പേടിച്ചരണ്ട് ചുറ്റും നോക്കായിരുന്നു അവൾ. ഓരോരുത്തരെ തള്ളിമാറ്റി അവൾക്ക് അരികിലേക്ക് ഞാൻ കുതിച്ചു. അപ്പോഴേക്കും ഒരു പോലീസ്കാരൻ ലാത്തികൊണ്ട് ദേവൂനെ തല്ലി. അത് കണ്ട് ദേഷ്യം സഹിക്കാൻ കഴിയാതെ ആ പോലീസ്കാരനെ ഞാൻ തള്ളി മാറ്റി. നിലത്ത് വീണ ദേവുവിനെ പിടിച്ചെഴുനേൽപ്പിച്ച് വേഗം ആൾക്കൂട്ടത്തിന് പുറത്തേക്ക് ഇറങ്ങി. ദേവു പേടിച്ചു എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു.അവളെയും കൂട്ടി എങ്ങനെയോ കുറച്ചു അകലെയുള്ള ബക്കറിയിൽ കയറി.
"...ചേട്ട രണ്ട് സോഡാ നാരങ്ങ..." അത് പറഞ്ഞ് ഞാൻ ദേവൂന്റെ അടുക്കൽ പോയി ഇരുന്നു.
"... നീ ഇതിന്റെ ഇടയിൽ ഉണ്ടായിരുന്നോ. എന്നിട്ട് രാവിലെ നിന്നെ ഞാൻ കണ്ടില്ലല്ലോ..."
"...രാവിലെ കോളേജിൽ വന്നപ്പോ കൂട്ടുകാർ ഒക്കെ സമരത്തിന് പോകുന്നെന്ന് പറഞ്ഞു. കേട്ടപ്പോ എനിക്കും കുറച്ച് ത്രിലിങ് ആയി തോന്നി. അപ്പൊ അവരുടെ കൂടെ കൂടിയതാ. ആൾക്കൂട്ടത്തിന് ഇടയിൽ ഞാൻ ചേട്ടനെ കണ്ടായിരുന്നു ഒരുപാട് തവണ കൈ കാണിച്ചു പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല..."
"...ത്രില്ലിങ് ഒക്കെ കണക്കിന് കിട്ടിയല്ലോ.അത്രയും പ്രശ്നങ്ങൾക്ക് ഇടയിലും നീ എങ്ങനെയാ മരം പോലെ നിന്നത് എന്നാ എത്ര ആലോജിച്ചിട്ടും എനിക്ക് പിടി കിട്ടാത്തെ..."
"... അത് പിന്നെ കൂടെ ഉള്ളവർ അടി എന്ന് എഴുതി കാണിച്ചപ്പോൾ തന്നെ കിട്ടിയ വഴിക്ക് ഓടി. എനിക്ക് അങ്ങനെ ഓടാൻ പറ്റിയില്ല..." ദേവു എന്നെ നോക്കി ചിരിച്ചു കാണിച്ചു.
"... ദാ കുടി നല്ല ക്ഷീണം കാണും. നിനക്ക് അടിയൊന്നും കിട്ടിയില്ലല്ലോ..." സോഡാ നാരങ്ങ അവൾക്ക് വേറെ നീക്കി വച്ചു ഞാൻ ചോദിച്ചു.
"... ഒന്ന് രണ്ട് അടി കിട്ടി. അത്
💬 Comments
View all comments