Chapter Title : തേജാത്മികം 4 [Nishinoya]
പരിപാടിയായിട്ട് നിന്നപ്പോഴല്ലേ നിനക്ക് സുഖമില്ല എന്ന്പറഞ്ഞ് വന്നത്..." അവളുടെ തലയിൽ തലോടികൊണ്ട് തന്നെ ഞാൻ പറഞ്ഞു.
"... അയ്യോ അപ്പൊ ഞാൻ കാരണം ഏട്ടന്റെ കാര്യങ്ങൾ എല്ലാം അവദാളത്തിൽ ആയല്ലേ..." വിഷമത്തോടെ തനു പറഞ്ഞു.
"...അങ്ങനെ ഒന്നും ഇല്ല. ഞാൻ കാര്യങ്ങൾ എല്ലാം കൂട്ടുകാരെ ഏൽപ്പിച്ചിട്ട വന്നത്. അതുകൊണ്ട് എന്റെ തനുകുട്ടി അതേപറ്റി ചിന്തിച്ച് തല പുണ്ണാക്കേണ്ട..." തനു ചെറുതായി മന്ദഹസിച്ചു.
"...ദാ മോനെ കുടിക്ക്..." ആന്റി നാരങ്ങ വെള്ളവുമായി എന്റെ അടുത്തേക്ക് വന്നു.
"...മോൻ ഉള്ളത് കൊണ്ട് അവളെ ഇവിടെ എത്തിക്കാൻ പറ്റി. നന്ദി ഉണ്ട് മോനെ..."
"... നന്ദി ഇന്നും വേണ്ട ആന്റി. ഞാൻ ഇറങ്ങുവാ കോളേജിൽ പോയിട്ട് ഇച്ചിരി പരിപാടി ഉണ്ട്..." വെള്ളം കുടിച്ചശേഷം ഗ്ലാസ് ആന്റിയെ ഏൽപ്പിച്ച് തനുവിനോടും യാത്ര പറഞ്ഞ് നേരെ കോളേജിലേക്ക് പോയി.
"... എന്തായട കാര്യങ്ങൾ..." കോളേജിൽ എത്തിയതും ഞാൻ അജുവിനോട് തിരക്കി.
"... എല്ലാം സെറ്റ് ആണ്. പക്ഷെ ഫസ്റ്റ് ഇയർ പിള്ളേർ മാത്രം ഇച്ചിരി സീൻ ആണ്..."
"... അവർ ഇപ്പൊ ഇങ്ങോട്ട് വന്നതല്ലേ ഉള്ളു അതിന്റെ പേടിയാ. ഞാൻ ഒന്ന് എല്ലാ ക്ലാസ്സിലും കേറി സംസാരിക്കാം..." നാളത്തെ സമരത്തെ കുറിച്ച് എല്ലാക്ലാസ്സിലും കേറി ഒന്നുകൂടി സംസാരിച്ച് സെറ്റ് ആക്കി.
പിറ്റേന്ന് കോളേജിൽ നിന്നും പിള്ളേരെ എല്ലാം സെറ്റ് ആക്കി കൊടികളുമായി സെക്രട്ടേറിയെറ്റിലേക്ക് മാർച്ച് നടത്തി. നല്ല ആൾകൂട്ടം തന്നെ ഉണ്ടായിരുന്നു. ഞാൻ മുദ്രവാക്യങ്ങളുമായി മുന്നിൽ തന്നെ നിലകൊണ്ട്. ആവേശം കൂടിയത് കൊണ്ട് ആണോ എന്ന് അറിയില്ല പിള്ളേർ ഇച്ചിരി അക്രമശക്തമായി. കാര്യങ്ങൾ ഞങ്ങൾ വിചാരിച്ചപോലെ കൈയിൽ നിന്നില്ല. പോലീസ് ലാത്തിചാർജ് തുടങ്ങി. എല്ലാരും നാനവഴിക്ക് ചിതറി ഓടി. മിക്ക ഉള്ളവർക്കും പോലീസിൽ നിന്നും അടികിട്ടി എനിക്കും കിട്ടി. പക്ഷെ ഞാൻ അത് കാര്യമാക്കാതെ ഒപ്പം ഉണ്ടായിരുന്നവരെ അടി കിട്ടുന്നതിൽ നിന്നും എന്നാൽ കഴിയും വിധം രക്ഷിച്ചോണ്ട് ഇരുന്നു. ആ കൂട്ടത്തിനിടക്ക് ആണ് ദേവുവിനെ കാണുന്നത്. എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ പേടിച്ചരണ്ട് ചുറ്റും നോക്കായിരുന്നു അവൾ. ഓരോരുത്തരെ തള്ളിമാറ്റി അവൾക്ക് അരികിലേക്ക് ഞാൻ കുതിച്ചു. അപ്പോഴേക്കും ഒരു പോലീസ്കാരൻ ലാത്തികൊണ്ട് ദേവൂനെ തല്ലി. അത് കണ്ട് ദേഷ്യം സഹിക്കാൻ കഴിയാതെ ആ പോലീസ്കാരനെ ഞാൻ തള്ളി മാറ്റി. നിലത്ത് വീണ ദേവുവിനെ പിടിച്ചെഴുനേൽപ്പിച്ച് വേഗം ആൾക്കൂട്ടത്തിന് പുറത്തേക്ക് ഇറങ്ങി. ദേവു പേടിച്ചു എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു.അവളെയും
💬 Comments
View all comments