0%

Chapter Title : തേജാത്മികം 4 [Nishinoya]

Author : Nishinoya Read All Parts 632

അപ്പൊ വീണ്ടും ബൈ..." പോയവൾ അതേപോലെ തിരിച്ചുവന്ന് എന്റെ പ്ലേറ്റിൽ നിന്നും പപ്സും എടുത്തോണ്ട് ഒറ്റ പോക്ക്.

"... ഇവളുടെ കാര്യം..." അറിയാതെ ഞാൻ ചിരിച്ചുപോയി.

"... ആരാ ചേട്ട അത്..." തനു ആകാംഷയോടെ ചോദിച്ചു.

"... ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ദേവനെ കുറിച്ച് പറഞ്ഞിട്ടില്ലേ. അവന്റെ പെങ്ങൾ ആണ് ദേവു..."

"...ആഹ്. ആളു കൊള്ളാട്ടോ..." തനു അഭിപ്രായപെട്ടു.

"... അവൾ എപ്പോഴും ഇങ്ങനെ സംസാരിച്ചോണ്ട് ഇരിക്കും. വായാടി..." അപ്പോഴേക്കും ബെൽ അടിച്ചു ഞങ്ങൾ ക്ലാസ്സിലേക്ക് പോയി.

"...നിന്റെ സൗണ്ട് എന്താ വല്ലാതിരിക്കുന്നെ..." ഒരു ദിവസം കോളേജിൽ തനു എന്റെ അടുക്കൽ വന്നപ്പോ അവൾക്ക് എന്തോ വയ്യായിക തോന്നി ഞാൻ ചോദിച്ചു.

"...ഓ ഇത് ഇടക്ക് വരാറുള്ളതാ പനി പോലെ വന്നിട്ട് ഒരുപാട് ക്ഷീണം ഒക്കെ തോന്നും..." അവശതയോടെ തനു പറഞ്ഞു.

"... എന്നാ വാ നമുക്ക് ഹോസ്പിറ്റലിൽ പോവാം..."

"... ഹോസ്പിറ്റലിൽ ഒന്നും പോണ്ട. ഒരു ഡോളോ കഴിച്ച് റസ്റ്റ്‌ ചെയ്താൽ മാറിക്കോളും..."

"...എന്നാ വാ ഞാൻ ടാബ്ലറ്റ് വാങ്ങി തരാം എന്നിട്ട് നിന്നെ വീട്ടിൽ കൊണ്ടാക്കാം..." അതിനു അവൾ ചെറുതായി മൂളി.

"...ഇപ്പൊ എങ്ങനെ ഉണ്ട്..." മെഡിക്കൽ സ്റ്റോറിൽ നിന്നും ടാബ്ലറ്റ് വാങ്ങി കഴിച്ചു എന്നോട് ചേർന്ന് ബൈക്കിൽ ഇരിക്കുന്ന തനുവിനോട് ഞാൻ ചോദിച്ചു.

"... ഇപ്പൊ കുഴപ്പം ഇല്ല..." അത് പറഞ്ഞ് എന്നോട് കൂടുതൽ ചേർന്നിരുന്നു.

"... എന്ത് പറ്റി മോളെ..." തനുവിന്റെ വീട്ടിൽ എത്തിയതും അവളുടെ ആന്റി ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.

"... ഒന്നുമില്ല ആന്റി ഇവൾക്ക് ചെറിയൊരു ക്ഷീണം പനി ആണെന്ന് തോന്നുന്നു..."

"... അയ്യോ. വാ ഞാൻ കൂടി പിടിക്കാം..." അത് പറഞ്ഞ് ആന്റിക്കൂടി പിടിച്ചു തനുവിനെ മുകളിൽ അവളുടെ റൂമിൽ എത്തിച്ചു.

"... ഞാൻ പനിക്കുള്ള ടാബ്ലറ്റ് വല്ലതും ഉണ്ടോന്ന് നോക്കട്ടെ..."

"... വേണ്ട ആന്റി. ടാബ്ലറ്റ് ഞാൻ വാങ്ങി കൊടുത്തായിരുന്നു..."

"...ആണോ അത് എന്തായാലും നന്നായി. എന്നാലും എന്തായിരിക്കും ഇങ്ങനെ വരാൻ കാരണം. മോൻ ഇവിടെ ഇരിക്ക് ഞാൻ താഴെപോയി മോന് കുടിക്കാൻ വെള്ളം കൊണ്ടുവരാം..." ആന്റി അത് പറഞ്ഞ് താഴേക്ക് പോയി.

"...താൻ ഓക്കെ അല്ലെ..." കിടക്കുന്ന തനുവിന്റെ തലയിൽ തലലോടികൊണ്ട് ഞാൻ ചോദിച്ചു. അതിന് അവൾ ഒന്ന് പുഞ്ചിരിച്ചു.

"...നാളെ അല്ലെ സെക്രട്ടേറിയെറ്റിൽ എന്തോ പ്രകടനം ഉണ്ടെന്ന് പറഞ്ഞെ..."

"... അതേല്ലോ. അതിന്റെ ചില

💬 Comments

View all comments