0%

Chapter Title : തേജാത്മികം 4 [Nishinoya]

Author : Nishinoya Read All Parts 634

തേജാത്മികം 4

Thejathmikam Part 4 | Author : Nishinoya

[ Previous Part ] [ www.kkstories.com ]


സമയം പോകുന്ന പോക്കേ അടുത്ത അധ്യയന വർഷം ആരംഭിച്ചു ഞാൻ ഇപ്പൊ ഫൈനൽ ഇയർ ആയി തനു സെക്കന്റ്‌ ഇയറും. ദേവു ആണേൽ നമ്മുടെ കോളേജിൽ ഫസ്റ്റ് ഇയർ ജോയിൻ ചെയ്തു. ജീവിതം വളരെ സന്തോഷത്തോടെ മുന്നേറുകയാ.

"... ദേവു..." തനുവിനോടൊപ്പം ക്യാന്റീനിൽ ഇരിക്കുമ്പോഴാണ് ദേവു അവിടേക്ക് വന്നത്. അവളെ കണ്ടതും കൈ കാണിച്ചു.

"... ആഹ് ചേട്ടൻ ഇവിടെ ഉണ്ടായിരുന്നോ..." കണ്ടപാടെ പെണ്ണ് ഞങ്ങടെ അരികിലേക്ക് ഓടി വന്നു.

"... എന്നാലും ചേട്ടൻ ഒരു സംഭവം തന്നെ. ചേട്ടന്റെ അനിയത്തി ആണെന്ന് പറഞ്ഞെ പിന്നെ എല്ലാർക്കും എന്നോട് എന്താ മതിപ്പ്..."

"...അതല്ലേ ഞാൻ ആദ്യമേ നിന്നോട് പറഞ്ഞത്..."

"... ഞാൻ കരുതി അന്ന് ചുമ്മാ പറഞ്ഞത് ആണെന്ന്. അല്ല ഇത് ആരാ ഏട്ടാ..." എന്റെ കൂടെ ഇരിക്കുന്ന തനുവിനെ സംശയത്തോടെ നോക്കി ദേവു ചോദിച്ചു.

"... ഇത്..." ഞാൻ പറയാൻ തുടങ്ങിയതും ദേവു അതിന്റെ ഇടക്ക് കയറി.

"...wait... Wait... ഞാൻ പറയാം. തനു ചേച്ചി അല്ലെ. സെക്കന്റ്‌ ഇയർ zoology പിന്നെ തേജസ്‌ ഏട്ടന്റെ🫣..." അവസാനം എത്തിയപ്പോ ഇവളിൽ ഇതുവരെ കാണാത്ത നാണം ഒക്കെ.

"... അല്ല എന്നെ കുറിച്ച് എങ്ങനെ അറിയാം..." അത്ഭുതതോടെ തനു ചോദിച്ചു.

"... അതൊക്കെ എനിക്ക് അറിയാം. ചേച്ചിയെ കുറിച്ച് ഞാൻ ഇത്രയും പറഞ്ഞില്ലേ അപ്പൊ ഞാൻ ആരാണെന്ന് അറിയോ..." ദേവു ചോദിച്ചതും തനു എന്നെ നോക്കി പുരികം പൊക്കി ആരാണെന്ന് ആഗ്യം കാണിച്ചു.

"... നിങ്ങൾ എന്താ മുഖത്തോട് മുഖം നോക്കി കഥകളി കാണിക്കുന്നേ..." ദേവു എന്നെയും തനുവിനെയും മാറി മാറി നോക്കി

"...അത് എനിക്ക് ആളെ മനസിലായില്ല..." തനു സത്യാവസ്ഥ പറഞ്ഞു.

"...അപ്പൊ ഏട്ടൻ എന്നെ കുറിച്ച് ഒന്നും ചേച്ചിയോട് പറഞ്ഞില്ലേ. കഷ്ട്ടം ഉണ്ട് കേട്ടോ..." ദേവു ചിണുങ്ങി.

"... ദേവു നീ വരുന്നില്ലേ..." അപ്പോഴേക്കും ദേവുവിന്റെ കൂട്ടുകാരികൾ അവളെ വിളിച്ചു.

"... ആഹ്

💬 Comments

View all comments