Chapter Title : തേജാത്മികം 4 [Nishinoya]
ആയിരുന്നു. മറ്റു കോളേജിലെ അറിയാവുന്നതും അറിയാത്തവരുമായി ഒരുപാട് പേർ വന്നിട്ടുണ്ട് എല്ലാത്തിനും ഒത്താശക്കായി ഞങ്ങളും കൂടെ ഉണ്ട്. തനു ഏതൊക്കെയോ ഗ്രൂപ്പ് സോങ്ങിന് ഉണ്ട് ദേവു ആണെങ്കിൽ നൃത്തത്തിനും. നമുക്ക് പിന്നെ കലാപരമായി വലിയ കഴിവ് ഇല്ലാത്തത് കൊണ്ട് ആ വഴിക്ക് പോകേണ്ടതെ ഇല്ല. ഗ്രൂപ്പ് സോങ്ങിന് തനുവിന്റെ ഗ്രൂപ്പിന് സെക്കന്റ് കിട്ടി. ഇന്നാണ് ദേവൂന്റെ ഭാരതനാട്യം.
"... ഏട്ടാ എങ്ങനെ ഉണ്ട്..." മേക്കപ്പും ഡ്രസ്സ് ഒക്കെ ചെയ്ത് വന്ന ദേവു എന്നോട് ചോദിച്ചു.
"... ആരാ മനസ്സിലായില്ലല്ലോ..." ചിരി ഉള്ളിൽ ഒളുപ്പിച്ച് ഞാൻ ചോദിച്ചു.
"... ഏട്ടാ ഞാന ഇത് ദേവു..." മുഖം വലിച്ചുകേറ്റി ദേവു പറഞ്ഞു.
"... ങേ ദേവു ആയിരുന്നോ. ഞാൻ വിചാരിച്ചു വേറെ നല്ല പിള്ളേർ വല്ലതും ആയിരിക്കും എന്ന്..."
"...ആണോ ഞാൻ വിശ്വസിച്ചു. ഇങ്ങേരോട് സംസാരിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ. വാ ചേച്ചി നമുക്ക് പോകാം..." ഒപ്പം ഉണ്ടായിരുന്ന താവിനെയും കൂട്ടി അവൾ സ്റ്റേജിലേക്ക് പോയി.
"...പോന്നു മോളെ ദേവു ഓരോ സഹസത്തിന് മുതിർന്ന് കോളേജിന്റെ മാനം കളയണോ..." ദേവൂനെ കളിയാക്കാനായി ഞാൻ വിളിച്ചു ചോദിച്ചു.
"...നീ പോടാ..." പോണ പോക്കിൽ തിരിഞ്ഞു ചുണ്ടനക്കി പറഞ്ഞവൾ നടന്നകന്നു.
ഞാനും കൂട്ടരും ചെറിയ രീതിയിലുള്ള കൊട്ടും പാട്ടൊക്കെയായി ഒരു മൂലയിൽ കൂടുമ്പോഴാണ് ഭരതിനാട്യ വേഷത്തിൽ കരഞ്ഞുകൊണ്ട് ഡ്രസ്സിങ് റൂമിലേക്ക് തിരിച്ച് പോകുന്ന ദേവൂനെ കണ്ടത് പിന്നാലെ തനുവും ഉണ്ട്. കാര്യം അത്ര പന്തി അല്ല എന്ന് കണ്ടതും അജുവിനെയും കൂട്ടി അവർക്ക് പിന്നാലെ ഞാനും പോയി.
"... എന്താ എന്താ ദേവു നീ ഇങ്ങനെ കരയുന്നെ..." മേക്കപ്പ് പോലും അഴിക്കാതെ തനുവിന്റെ തോളിൽ കിടന്ന് കരയുന്ന ദേവൂനോട് ഞാൻ കാര്യം തിരക്കി.
"... തനു നീ എങ്കിലും കാര്യം പറയ്..." ദേവു ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോ എന്റെ ചോദ്യം തനുവിനോടായി.
നമുക്ക് കുറച്ച് പിന്നിലേക്ക് പോവാം...
ദേവുവിന്റെ ഭരതനാട്യം കഴിഞ്ഞ് സന്തോഷത്തോടെ തനുവിനോടും അഞ്ജലിയോടും സംസാരിച്ചു വരികയായിരുന്നു ദേവു. സ്റ്റേജിലെ കാണികൾക്ക് പിന്നിൽ എത്തിയതും അവിടെ ഉണ്ടായിരുന്ന കുറച്ചു പയ്യന്മാർ അവരുടെ
💬 Comments
View all comments