തേജാത്മികം 6 [Nishinoya]
തേജാത്മികം 6
Thejathmikam Part 6 | Author : Nishinoya
[ Previous Part ] [ www.kkstories.com ]
പിറ്റേന്ന് രാവിലെ അമ്മ ഉണ്ടാക്കിയ ആഹാരം കഴിച്ച് പുതിയ മനസ്സോടെ പഴയ തേജസ് ആയി മാമന്റെ വർക്ഷോപ്പിലേക്ക് ചെന്നു.
"...ചേട്ട ദാ വരുന്നു ചേട്ടന്റെ പുന്നാര മരുമോൻ..." എന്നെ കണ്ടപാടെ മാമന്റെ കൈക്കാരൻ പുച്ഛത്തോടെ മാമനോട് വിളിച്ചു പറഞ്ഞു.
"... ആഹ് നീ വന്നോ. ചെന്ന് ഡ്രസ്സ് മാറി വാ..." തലകുനിച്ച് മാമൻ പറഞ്ഞത് മൂളി കേട്ട് അകത്തേക്ക് പോയി.
മാമന്റെ കൂടെ പണി ചെയ്യാൻ തുടങ്ങിയിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു ഇതുവരെ തലയുയർത്തി ആ മനുഷ്യന്റെ മുഖത്തു നോക്കാൻ എന്നെകൊണ്ട് കഴിഞ്ഞിട്ടില്ല. വർഷോപ്പിലെ എന്റെ ആ പഴയ കളി ചിരിയൊന്നും ഇല്ല. എപ്പോഴും ഗൗരവത്തോടെ മാമൻ പറയുന്ന പണി എല്ലാം ചെയ്യും വൈകിട്ട് നേരെ വീട്ടിൽ വന്ന് അമ്മയുടെ മടിയിൽ തലവെച്ച് കിടന്ന് ഓരോ വിശേഷങ്ങൾ പറയും. മദ്യപാനത്തിൽ നിന്നും ഞാൻ ഒരു വിധം കര കയറി അല്ല അമ്മ കരകയറ്റി എന്നുവേണേൽ പറയാം..
"... ആഹാ വണ്ടി നിന്ന് തിളങ്ങുവാണല്ലോ ചേട്ട..." ഓട്ടോക്ക് എന്ത് പെയിന്റിംഗ് വർക്ക് ഉണ്ടെങ്കിലും ഞങ്ങടെ അടുത്തേക്ക് വരുന്ന രഘുവേട്ടൻ പറഞ്ഞതാ.
"...ഇത്തവണ വർക്ക് ഫുൾ ചെയ്തത് തേജസ് ആണ് ഞാൻ കൈ വെച്ചിട്ടില്ല..." പുഞ്ചിരിയോടെ മാമൻ പറഞ്ഞു.
"... ആണോ. ടാ തേജസേ കൊള്ളാട്ടോ..." മറ്റൊരു വണ്ടിക്ക് പുട്ടി ഇട്ടുകൊണ്ട് നിന്ന ഞാൻ ഒന്ന് പുഞ്ചിരിച്ചു.
"...ഞാൻ ഒരു കാര്യം ചോദിക്കട്ടെ..." രഘുവേട്ടൻ മടിച്ചു മടിച്ച് മാമനോട് ചോദിച്ചു.
"...നീ ചോദിക്കടാ..."
"... അത് ചേട്ട എനിക്ക് ഒരു മോൻ ഉണ്ട് അവനെ നിങ്ങളുടെ കൂടെ പണിക്ക് എടുക്കാവോ..." ഏറെ പ്രതീക്ഷയോടെ പുള്ളി ചോദിച്ചു.
"... അയ്യോ ഞാൻ ഇപ്പൊ എങ്ങനാ. രഘുവിന് അറിയാലോ തേജസ് വന്നേ പിന്നെ വർക്ക് ഇച്ചിരി കൂടുതൽ കിട്ടുന്നുണ്ട് എന്നുള്ളത് സത്യ. പക്ഷെ പുതിയൊരു പണിക്കാരന്റെ ആവശ്യം ഇവിടില്ല..."
"... അയ്യോ ചേട്ട അങ്ങനെ പറയല്ലേ..." രഘുവേട്ടൻ മാമന്റെ കൈപിടിച്ചു യാചിക്കുന്ന പോലെ ചോദിച്ചു.
"... നിക്ക് ഞാൻ തേജസിനോട് ചോദിക്കട്ടെ..." രഘുവേട്ടനോട് no പറയാൻ മടിച്ച് മാമൻ എന്നെ അവർക്ക് അരികിലേക്ക് വിളിപ്പിച്ചു.
"...എടാ നമുക്ക് ഇവിടെ വർക്ക് കൂടി വരുകല്ലേ അപ്പൊ പുതിയൊരു പണിക്കാരനെ കൂടി വച്ചാലോ..."
"... എന്താ മാമ ഇപ്പൊ അങ്ങനെ ചോദിക്കാൻ..." സംശയത്തോടെ ഞാൻ മാമനെ നോക്കി.
"... ടാ മോനെ എനിക്ക് ഒരു മോൻ ഉണ്ട് കിച്ചു. അവൻ ITI ഒക്കെ കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ തെണ്ടി തിരിഞ്ഞ് നടക്ക. പണിക്ക് പോവാൻ പറഞ്ഞാൽ അവന് ആരും പണി കൊടുക്കുന്നില്ല എന്ന് പറഞ്ഞ് വീട്ടിൽ തന്നെ ഇരിപ്പ..." രഘുവേട്ടൻ പറയുന്നത് എല്ലാം ഞാൻ ശ്രദ്ധയോടെ കേട്ടു.
"... അവന് ഇളയത് ഒരു പെങ്കൊച്ച. ഇവൻ ഇങ്ങനെ കളിച്ചു നടന്നാൽ വീടിന്റെ കാര്യം ആകെ അവധാളത്തിൽ ആകും. എനിക്കും വയസായി വരുവാണല്ലോ ഇനി
💬 Comments
View all comments